Your Image Description Your Image Description
Your Image Alt Text

 

ഹൈദരാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ആര്‍സിബി ഇന്നിറങ്ങുന്നത്. അതേസമയം, കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഹൈദരാബാദ് ഒരു മാറ്റം വരുത്തി. വാഷിംഗ്ട‌ണ്‍ സുന്ദറിന് പകരം ജയദേവ് ഉനദ്ഘട്ട് പ്ലേയിംഗ് ഇലവനിലെത്തി.

മുംബൈ ഇന്ത്യൻസിനെതിരെ ഹൈദരാബാദ് 277 റണ്‍സടിച്ച അതേ പിച്ചിലാണ് ഇന്നത്തെ മത്സരവും നടക്കുന്നത്. വശങ്ങളിലെ ബൗണ്ടറികളുടെ നീളം 63 മീറ്ററും 66 മീറ്ററും മാത്രമാണുള്ളത് എന്നതിനാല്‍ ഇന്നത്തെ മത്സരത്തിലും വലയി സ്കോര്‍ പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈക്കെതിരെ ഹൈദരാബാദ് 277 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ മുംബൈ 240ന് മുകളില്‍ തിരിച്ചടിച്ചിരുന്നു.തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ തോറ്റെത്തുന്ന ആര്‍സിബി ഇന്നത്തെ മത്സരം കൂടി തോറ്റാല്‍ പ്ലേ ഓഫിലെത്താതെ പുറത്താകുന്ന ആദ്യ ടീമാവും.

ഓവറില്‍ 11.17 റണ്‍സ് വെച്ചടിക്കുന്ന ഹൈദരാബാദിന്‍റെ ഹിറ്റര്‍മാരും ഓവറില്‍ 10.56 റണ്‍സ് വിട്ടുകൊടുക്കുന്ന ആര്‍സിബി ബൗളര്‍മാരും തമ്മിലുള്ള പോരാട്ടമാകും ഇന്ന് നടക്കുക. ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദ് 300 റണ്‍സടിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേയിംഗ് ഇലവൻ: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), രജത് പാട്ടിദാർ, കാമറൂൺ ഗ്രീൻ, വിൽ ജാക്ക്‌സ്, ദിനേശ് കാർത്തിക്, മഹിപാൽ ലോമറോർ, കരൺ ശർമ, ലോക്കി ഫെർഗൂസൺ, മുഹമ്മദ് സിറാജ്, യാഷ് ദയാൽ.

സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ), നിതീഷ് റെഡ്ഡി, അബ്ദുൾ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ, ജയ്ദേവ് ഉനദ്ഘട്ട്, മായങ്ക് മാർക്കണ്ഡേ, ടി നടരാജൻ.

Leave a Reply

Your email address will not be published. Required fields are marked *