Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: സോഷ്യൽമീഡിയകളിലെ വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകൾ ഇൻസ്റ്റാർ ചെയ്യരുതെന്നും പൊലീസ് അറിയിച്ചു. യൂണിയൻ ബാങ്കിന്റെ പേരിൽ വ്യാജ ആപ്പ് ലിങ്ക് പ്രചരിക്കുന്ന സംഭവം ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

പൊലീസിന്റെ അറിയിപ്പ്: ഇ-മെയിൽ മുഖാന്തിരവും സോഷ്യൽ മീഡിയ വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *