Your Image Description Your Image Description
Your Image Alt Text

 

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിലും സാൽമിയയിലും വിവിധ കടകളിലും മാര്‍ക്കറ്റുകളിലും പരിശോധന നടത്തി ഹവല്ലിയിലെ എമർജൻസി ആൻഡ് റാപിഡ് ഇന്‍റര്‍വെന്‍ഷൻ സംഘം. മുനസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായിരുന്നു പരിശോധനയെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻറ് അറിയിച്ചു.

ഹവല്ലി, സാൽമിയ മേഖലകളിൽ നടത്തിയ ഫീൽഡ് പരിശോധനകളിൽ ഒരു സ്റ്റോർ അടച്ചുപൂട്ടുകയും 23 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. പരസ്യ ലൈസൻസ് ഇല്ലാത്തത്, ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് സ്റ്റോർ തുറക്കൽ, ലൈസൻസിൽ പറഞ്ഞിട്ടില്ലാത്ത സ്ഥലം ഉപയോ​ഗിക്കൽ, സ്റ്റോറിന് പുറത്ത് സാധനങ്ങൾ പ്രദർശിപ്പിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് ഗവർണറേറ്റിലെ എമർജൻസി ആൻഡ് റാപ്പിഡ് ഇൻറർവെൻഷൻ ടീം തലവൻ ഇബ്രാഹിം അൽ സബാൻ പറഞ്ഞു. അടച്ചുപൂട്ടലിലേക്ക് നയിച്ചേക്കാവുന്ന ലംഘനങ്ങളും പിഴകളും ഒഴിവാക്കാൻ മുനിസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ അൽ സബാൻ കട ഉടമകളോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *