Your Image Description Your Image Description
Your Image Alt Text

 

ജയ്പൂര്‍: ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപറ്റന്‍ റുതുരാജ് ഗെയ്കവാദ്. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 60 പന്തില്‍ പുറത്താവാതെ 108 റണ്‍സ് നേടിയതോടെയാണ് ഗെയ്കവാദ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. എട്ട് മത്സരങ്ങളില്‍ 349 റണ്‍സാണ് ഗെയ്കവാദ് നേടിയത്. 58.17 ശരാശരിയും 142.45 സ്‌ട്രൈക്ക് റേറ്റും ഗെയ്കവാദിനുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോലി ഒന്നാമത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ 379 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 63.17 ശരാശരിയിലും 150.40 സ്‌ട്രൈക്ക് റേറ്റുമുണ്ട്.

ഗെയ്കവാദിന്റെ വരവോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് മൂന്നാം സ്ഥാനത്തായി. ആറ് ഇന്നിംഗ്സുകള്‍ മാത്രം കളിച്ച ഹെഡിന് ഇപ്പോള്‍ 324 റണ്‍സുണ്ട്. 54.00 ശരാശരിയിലാണ് നേട്ടം. 216.00 സ്ട്രൈക്ക് റേറ്റും ഓസ്ട്രേലിയന്‍ താരത്തിനുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ് നാലാമതാണ്. ഏഴ് ഇന്നിംഗ്സില്‍ നിന്ന് 318 റണ്‍സ് പരാഗ് നേടിയിട്ടുണ്ട്. 63.60 ശരാശരിയിലും 161.42 സ്ട്രൈക്ക് റേറ്റിലുമാണ് പരാഗ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. മുംബൈക്കെതിരായ മത്സരത്തില്‍ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും ഒരു സ്ഥാനം നഷ്ടപ്പെട്ടു. എട്ട് മത്സരങ്ങളില്‍ 62.80 ശരാശരിയില്‍ 314 റണ്‍സുള്ള സഞ്ജു നിലവില്‍ അഞ്ചാമതാണ്. 152.43 സ്ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു സഞ്ജു. മത്സരത്തില്‍ 28 പന്തില്‍ 38 റണ്‍സുമായി സഞ്ജു പുറത്താവാതെ നിന്നിരുന്നു. ലഖ്‌നൗവിനെതിരെ ഇന്നലെ 27 പന്തില്‍ 66 റണ്‍സ് നേടിയ ശിവം ദുബെയാണ് ആറാം സ്ഥാനത്ത്. എട്ട് മത്സരങ്ങളില്‍ 311 റണ്‍സ് താരം നേടി. 51.83 ശരാശരിയും 169.95 സ്‌ട്രൈക്ക് റേറ്റും ദുബെയ്ക്കുണ്ട്.

മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ ഏഴാം സ്ഥാനത്തേക്ക് വീണു. രാജസ്ഥാനെതിരെ ആറ് റണ്‍സെടുത്ത് രോഹിത് പുറത്തായിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 303 റണ്‍സാണ് രോഹിത് നേടിയത്. 43.29 ശരാശരിയുണ്ട് രോഹിത്തിന്. 162.90 സ്ട്രക്ക് റേറ്റും. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ എട്ടാം സ്ഥാനത്ത്. രാഹുലിന്റെ അക്കൗണ്ടില്‍ 302 റണ്‍സുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒമ്പതാമതായി. എട്ട് മത്സരങ്ങളില്‍ 298 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 42.57 ശരാശരിയിലും 146.80 സ്‌ട്രൈക്ക് റേറ്റിലുമാണ് ഗില്ലിന്റെ റണ്‍വേട്ട. ഏഴ് മത്സരങ്ങളില്‍ ഇത്രയും 286 റണ്‍സ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുനില്‍ നരെയ്ന്‍ പത്താം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *