Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: റിസര്‍വ് ബാങ്കിന്‍റെ പ്രോഗ്രാമബിള്‍ സിബിഡിസി പൈലറ്റ് പദ്ധതി ആദ്യമായി നടപ്പാക്കുന്ന ആദ്യ ബാങ്ക് എന്ന ബഹുമതി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സ്വന്തമാക്കി. കാര്‍ബണ്‍ ക്രെഡിറ്റ് സൃഷ്ടിക്കുന്നതിനു പകരമായി കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. ഇതിന്‍റെ ഭാഗമായി മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ 50 കര്‍ഷകര്‍ക്ക് സഹായം നല്‍കി. ആയിരം കര്‍ഷകരെ ഇതിനു കീഴിലെത്തിക്കാനുള്ള നടപടികളും മുന്നേറുകയാണ്.

കാര്‍ഷിക രംഗത്ത് നവീനമായ സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കുന്നതിലെ നിര്‍ണായക ചുവടു വെപ്പായിരിക്കും ഇത്. ഡിജിറ്റല്‍ വോലെറ്റുകള്‍ തയ്യാറാക്കുന്നതും സിബിഡിസി ട്രാന്‍സ്ഫറുകള്‍ കൈകാര്യം ചെയ്യുന്നതും ഇതിന്‍റെ ഭാഗമായിരിക്കും. സര്‍ക്കുലാരിറ്റി ഇന്നൊവേഷന്‍ ഹബുമായി (സിഐഎച്ച്) സഹകരിച്ചാണ് ബാങ്ക് ഇതു നടപ്പാക്കുന്നത്.

സാമ്പത്തിക വളര്‍ച്ചയിലും പരിസ്ഥിതി സുസ്ഥിരതയിലും തങ്ങള്‍ക്കുള്ള പ്രതിബദ്ധതയാണ് ഈ സഹകരണത്തിലൂടെ ദൃശ്യമാകുന്നതെന്ന് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമന്ത് കതോപാലിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *