Your Image Description Your Image Description
Your Image Alt Text

 

സിഎന്‍ജിയിലും പെട്രോളിലും മികച്ച ലാസ്റ്റ് മൈല്‍ ഗതാഗതം സാധ്യമാക്കുന്നു

കൊച്ചി , ഏപ്രിൽ 23, 2024: രാജ്യത്തെ എറ്റവും ജനസമ്മതിയാര്‍ജ്ജിച്ച വാന്‍ ടാറ്റാ മാജിക് 4 ലക്ഷം സംതൃപ്തരായ ഉപഭോക്താക്കളെ സ്വന്തമാക്കിയ നേട്ടം ആഘോഷിച്ച് ഇന്ത്യയിലെ ഏറ്റവും പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ്. ഈ സന്തോഷാവസരത്തില്‍ ഉപഭോക്താക്കള്‍ക്കായി മാജിക് ബൈ ഫ്യുവല്‍ (രണ്ട് ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്) എന്ന പുതിയ വേരിയന്റ് കമ്പനി പുറത്തിറക്കി. 10 സീറ്റീംഗുകളോടെ ടാറ്റാ മാജിക്കിന്റെ മികവാര്‍ന്ന ഡിസൈനും സുരക്ഷയും സുഖസൗകര്യവും ഈ വാഹനത്തെ ഏറെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

മികച്ച ഡ്രൈവിംഗ് അനുഭവത്തിനുള്ള ക്രമീകരണങ്ങള്‍, ഇക്കോ സ്വിച്ച്, ഗിയര്‍ഷിഫ്റ്റ് അഡൈ്വസര്‍, തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ എന്നിവ ടാറ്റാ മാജിക്കിലുണ്ട്. വിദ്യാര്‍ത്ഥികളുടെയും ഓഫീസ് ജീവനക്കാരുടെയും യാത്രയ്ക്ക് പുറമേ ചരക്ക് ഗതാഗതത്തിനും ഈ വാഹനം ഏറെ ഫലപ്രദമാണ്. മാജിക് ബൈ ഫ്യുവലിന് 694 സിസി എന്‍ജിന്‍, 60 ലിറ്റര്‍ സിഎന്‍ജി ടാങ്ക്, 5 ലിറ്റര്‍ പെട്രോള്‍ ടാങ്ക് എന്നിവയുണ്ട്. ഒറ്റത്തവണ നിറച്ചാല്‍ 380 കിലോമീറ്ററോളം ലഭിക്കും. കരുത്തുറ്റ പ്രകടനവും കുറഞ്ഞ അറ്റകുറ്റപ്പണിയുമാണ് മറ്റൊരു സവിശേഷത. 2 വര്‍ഷം അല്ലെങ്കില്‍ 72,000 കിലോമീറ്റര്‍ എന്ന അതിശയകരമായ വാറന്റിയുമുണ്ട്.

വിസ്മയകരമായ മാജിക്ക് ബ്രാന്‍ഡില്‍ സംതൃപ്തരായ 4 ലക്ഷം ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ടാറ്റാ മോട്ടോഴ്സ് കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് വൈസ് പ്രസിഡന്റും പാസഞ്ചര്‍ ബിസിനസ് മേധാവിയുമായ ആനന്ദ് എസ് പറഞ്ഞു. വിശ്വാസ്യതയാര്‍ന്നതും കാര്യക്ഷമവും സുഖകരവുമായ 4 ലക്ഷം യാത്രകള്‍ ആഘോഷിക്കുന്ന മാജിക് രാജ്യത്തിന്റെ മൊബിലിറ്റിയുടെ ഹൃദയമിടിപ്പായി മുന്നേറുന്നു. ഈ അതുല്യ നേട്ടത്തിന്റെ സ്മരണാര്‍ത്ഥം സിഎന്‍ജിയിലും പെട്രോളിലും പ്രവര്‍ത്തിപ്പിക്കാനാകുന്ന ആദ്യത്തെ മാജിക് ബൈ ഫ്യുവല്‍ പുറത്തിറക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *