Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിക്ക് നേരെ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായത്. ലേഡീസ് കമ്പാർട്ട്മെൻ്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആർപിഎഫിന് കൈമാറി.

അതേസമയം, ആർപ്പിഎഫിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഎ രംഗത്തെത്തി. വളരെ ലാഘവത്തോടെയാണ് റെയിൽ പൊലീസ് പെരുമാറിയതെന്നാണ് ആരോപണം. കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ട് പൊലീസുകാർ വന്നു. പ്രതിയോട് കാര്യങ്ങൾ ചോദിച്ച ശേഷം ഇറങ്ങിപ്പോയി എന്നും വനിതാ ടിടിഎ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *