Your Image Description Your Image Description
Your Image Alt Text

കു​ള​ത്തൂ​പ്പു​ഴ: കാ​ടി​റ​ങ്ങി ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി.  കു​േ​റ​നാ​ളു​ക​ളാ​യി രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​ട്ടു​പോ​ത്തു​ക​ളും കാ​ട്ടു​പ​ന്നി​ക​ളും കാ​ട്ടാ​ന​ക​ളും പു​ഴ​ക​ട​ന്ന് ജ​ന​വാ​സ​മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.  ചോ​ഴി​യ​ക്കോ​ട് മി​ല്‍പ്പാ​ലം പ്ര​ദേ​ശ​ത്താ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യ​ത്. ഷാ​ജി മ​ന്‍സി​ലി​ല്‍ അ​ലി അ​ക്ബ​ര്‍, പ​ണ​യി​ല്‍വീ​ട്ടി​ല്‍ അ​ശോ​ക​ന്‍ എ​ന്നി​വ​രു​ടെ പു​ര​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം റ​ബ​ര്‍, തെ​ങ്ങ്, ക​വു​ങ്ങ് തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. കൃ​ഷി​യി​ട​ത്തി​ലെ കാ​വ​ൽ​പ്പു​ര​യും കാ​ട്ടാ​ന​ക​ൾ നാ​മാ​വ​ശേ​ഷ​മാ​ക്കി.

രാ​ത്രി വ​ന്യ​ജീ​വി​ക​ളെ ഭ​യ​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലു​മാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍ക്കു​ന്ന പ്ര​ദേ​ശ​ത്തേ​ക്ക് കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ ക​ട​ന്നെ​ത്തു​ന്ന​തു​ത​ട​യാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് നാട്ടുകാരുടെ  ആ​വ​ശ്യം

Leave a Reply

Your email address will not be published. Required fields are marked *