Your Image Description Your Image Description
Your Image Alt Text

 

കുവൈത്ത് സിറ്റി: കഞ്ചാവ് ചെടി വളർത്തുകയും വിൽപ്പനയ്ക്കായി സംഭരിക്കുകയും ചെയ്തയാൾ കുവൈത്തിൽ അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്‌മെൻറ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ പക്കൽ നിന്ന് 45 കഞ്ചാവ് ചെടികളുടെ തൈകൾ, വിൽക്കാൻ തയ്യാറാക്കിയ നാല് കിലോഗ്രാം കഞ്ചാവ്, ഏകദേശം 37 കിലോഗ്രാം വിലപിടിപ്പുള്ള ലോഹങ്ങളും പണവും പിടിച്ചെടുത്തു. വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന പണം സൂക്ഷിക്കാൻ തയ്യാറാക്കിയ ബാഗുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെയും പിടിച്ചെടുത്ത വസ്‌തുക്കളും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *