Your Image Description Your Image Description
Your Image Alt Text

 

ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയൻറ്സ് ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കിയപ്പോൾ ടീമിൻറെ ടോപ് സ്കോററും കളിയിലെ താരവുമായത് നായകൻ കെ എൽ രാഹുലായിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി തുടക്കം മുതൽ തകർത്തടിച്ച രാഹുൽ 32 പന്തിൽ അർധസെഞ്ചുറിയിലെത്തി. ഓപ്പണർ ക്വിൻറൺ ഡി കോക്കിനൊപ്പം ഓപ്പണിംഗ് വിക്കറ്റിൽ 134 റൺസ് കൂട്ടിച്ചേർത്ത രാഹുലാണ് ലഖ്നൗവിൻറെ വിജയം അനാസായമാക്കിയത്. ഇന്നലെ 53 പന്തിൽ 82 റൺസെടുത്ത് വിജയത്തിനരികെ പുറത്തായ രാഹുൽ റൺവേട്ടയിൽ നാലാമത് എത്തുകയും ചെയ്തു.

ഇതൊക്കെയാണെങ്കിലും രാഹുൽ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെത്തുന്ന കാര്യം സംശയത്തിലാണെന്ന് തുറന്നു പറയുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ആദ്യ 16 പന്തിൽ 200ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 33 റൺസടിച്ച രാഹുൽ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 154.72 സ്ട്രൈക്ക് റേറ്റിലേക്ക് താണു. 32 പന്തിൽ അർധസെഞ്ചുറി തികച്ച രാഹുലിന് പിന്നീട് 21 പന്തിൽ 32 റൺസെ നേടാനായുള്ളു. അതുകൊണ്ട് തന്നെ രാഹുൽ ലോകകപ്പ് ടീമിലെത്തുന്ന കാര്യം ഇപ്പോഴും 50-50 ആണെന്ന് ഉത്തപ്പ ജിയോ സിനിമയിലെ ചർച്ചയിൽ വ്യക്തമാക്കി.

ഈ സീസണിൽ കഴിഞ്ഞ മൂന്നോ നാലോ മത്സരങ്ങളിൽ രാഹുൽ തകർത്തടിക്കുന്നുണ്ട്. പക്ഷെ ചില സമയം രാഹുൽ സ്വയം ഷെല്ലിനകത്തേക്ക് പോകും. ഇത്രയും വൈവിധ്യമാർന്ന ഷോട്ടുകൾ കൈവശമുള്ള രാഹുൽ എന്തിനാണ് പതുങ്ങുന്നതെന്ന് അറിയില്ല. രാഹുലിൻറെ കായികക്ഷമതയും ലോകകപ്പ് ടീമിലെത്തുന്നതിൽ നിർണായകമാകും. തകർത്തടിക്കുമ്പോൾ രാഹുലിൻറെ ബാറ്റിംഗ് കാണുന്നത് തന്നെ അസ്വാദ്യകരമാണ്. പന്തിൻറെ മെറിറ്റിന് അനുസരിച്ച് കളിക്കുന്ന രാഹുൽ ക്ലാസ് കളിക്കാരനാണ്.
ബാറ്റിംഗ് അത്രമാത്രം അനായാസമാണെന്ന് തോന്നും. അപ്പർ കട്ടും ബാക്ക് ഫൂട്ട് പഞ്ചുമെല്ലാം കാണുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് തോന്നും. ഇത്രയും കഴിവുള്ള രാഹുൽ പക്ഷെ പെട്ടെന്ന് ഉൾവലിയും. ഇന്നിംഗ്സ് മുഴുവൻ ബാറ്റ് ചെയ്യണമെന്ന് കരുതി മെല്ലെപ്പോക്കിലാകും. അതിൻറെ ആവശ്യമില്ല. തൻറെ കഴിവിനൊത്ത പ്രകടനം പുറത്തെടുത്താൽ മാത്രം മതിയെന്നും ഉത്തപ്പ പറഞ്ഞു. 2022 ഡിസംബറിനുശേഷം രാഹുൽ ഇന്ത്യക്കായി ടി20 ക്രിക്കറ്റിൽ കളിച്ചിട്ടില്ല. ലോകകപ്പിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായാണ് രാഹുലിനെ സെലക്ടർമാർ.

Leave a Reply

Your email address will not be published. Required fields are marked *