Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: ​ഗവർണറെ വഴി തടയുന്ന ഇടതുപക്ഷത്തിന്റെ നടപടി നിന്ദ്യമായതെന്ന് പ്രധാനമന്ത്രി. ശത്രുരാജ്യങ്ങൾ പോലും നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ നൽകും. ഭരണ ഘടന പദവിയിലിരിക്കുന്നവരെ ബഹുമാനിക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണ്. അവഹേളനത്തെക്കുറിച്ച് ​ഗവർണർ ഇതുവരെ സൂചിപ്പിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാൻ എല്ലാം സഹിക്കുന്നയാളാണ്. രാജ്ഭവന് കിട്ടേണ്ട പണം പോലും സംസ്ഥാന സർക്കാർ പിടിച്ചുവെയ്ക്കുകയാണ്. നാളെ അരിശം കയറി രാജ്ഭവനിലെ വൈദ്യുതി വിഛേദിച്ചാൽ എന്താകും അവസ്ഥയെന്നും പ്രധാനമന്ത്രി ചോദിച്ചു. തമിഴ്നാട്ടിലെ ​ഗവർണറുടെ വസതിക്ക് മുന്നിൽ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായി. ഇതൊന്നും സംസ്ഥാന സർക്കാരുകൾക്ക് ഭൂഷണമായ കാര്യങ്ങളല്ലെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *