Your Image Description Your Image Description
Your Image Alt Text

 

പത്തനംതിട്ട: ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസൂരി കെഎസ്ഇബി. എട്ട് മാസമായി വൈദ്യുതി കുടിശ്ശിക അടയ്‌ക്കാത്തതിനെ തുടർന്നാണ് നടപടി. 64,000 രൂപയാണ് ഡിഇഒ ഓഫീസിൽ നിന്ന് അടയ്‌ക്കാനുള്ളത്.

വിദ്യാഭ്യാസ വകുപ്പിൽ‌ നിന്ന് വൈദ്യുതി കുടിശ്ശിക അടയ്‌ക്കുന്നതിനുള്ള ഫണ്ട് അലോട്ട്മെന്റ് ർണമായും ലഭിക്കാത്തതിനാലാണ് വൈദ്യുതി ബിൽ അടയ്‌ക്കാൻ സാധിക്കാതിരുന്നതെന്ന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ആർ. അനില അറിയിച്ചു. നിലവിൽ ആകെ 10,000 രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു.

മുഴുവൻ തുകയും സർക്കാരിൽ നിന്ന് ലഭിച്ചാൽ മാത്രമേ കുടിശ്ശിക പൂർണമായും അടച്ചുതീർക്കുവാൻ സാധിക്കൂ. ഇതിനായി വകുപ്പ് അധികൃ‍തരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. വൈദ്യുതി വിച്ഛേദിച്ചതോടെ ഉദ്യോ​ഗസ്ഥരും ജീവനക്കാരും വലഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *