Your Image Description Your Image Description
Your Image Alt Text

 

മഞ്ചേരി: 31ാമത് കേരള സാഹിത്യോത്സവ് ആഗസ്ത് 26 മുതൽ സെപ്റ്റംബർ 1 വരെ മഞ്ചേരിയിൽ നടക്കും. ഇന്നലെ മഞ്ചേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ജനാധിപത്യ സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. വളർന്നുവരുന്ന തലമുറയിൽ കൃത്യമായ രാഷ്ട്രീയ ബോധം വളർത്തുന്നതിൽ സാഹിത്യോത്സവുകൾക്ക് നിർണായക പങ്കുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു.

എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് ഫിർദൗസ് സഖാഫി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ബഹുസ്വരതയോടൊപ്പം നിൽക്കുന്നവരാണെന്നും ഗാന്ധിയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ സ്വതന്ത്ര ഇന്ത്യയെ വംശീയ ഉപാസകർക്ക് പാടെ വിഴുങ്ങാതൊന്നും സാധ്യമല്ലെന്നും മുഖ്യാതിഥിയായ എഴുത്തുകാരൻ പി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് ദേശീയ സെക്രട്ടറി ശരീഫ് നിസാമി, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് മുഈനുദ്ധീൻ സഖാഫി വെട്ടത്തൂർ, എസ് വൈ എസ് ജില്ല ജന. സെക്രട്ടറി സി കെ ഷക്കീർ അരിമ്പ്ര എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിർ നെരോത്ത് തുടങ്ങിയവർ സംസാരിച്ചു.

കേരള സാഹിത്യോത്സവ് സ്വാഗതസംഘം കമ്മിറ്റിയെ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ചെയർമാൻ: മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, ജനറൽ കൺവീനർ: മുസ്തഫ മാസ്റ്റർ കോഡൂർ, ട്രഷറർ: എ മുഹമ്മദ് പറവൂർ. വർക്കിംഗ് ചെയർമാൻ: ഇബ്രാഹിം ബാഖവി മേൽമുറി, വൈസ് ചെയർമാൻമാർ: സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സയ്യിദ് ശിഹാബുദ്ധീൻ ഹൈദറൂസി, പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, അഡ്വ. മമ്മോക്കർ, കുഞ്ഞീതു മുസ്ലിയാർ, ബഷീർ ചെല്ലക്കൊടി, കെ പി ജമാൽ കരുളായി, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, വി പി ഫിറോസ്. വർക്കിംഗ് കൺവീനർ: സൈനുദ്ധീൻ സഖാഫി ഇരുമ്പുഴി, അസിസ്റ്റന്റ് കൺവീനർ: മുഹമ്മദ് ശരീഫ് നിസാമി പയ്യനാട്, കൺവീനർമാർ: ഹസൈനാർ സഖാഫി കുട്ടശ്ശേരി, സി കെ ഷക്കീർ അരിമ്പ്ര, ദുൽഫുഖാറലി സഖാഫി, സയ്യിദ് മുർത്തളാ ശിഹാബ് തങ്ങൾ, സി കെ എം ഫാറൂഖ്, എം. അബ്ദുറഹ്മാൻ, യൂസുഫ് പെരിമ്പലം, മരുന്നൻ സാജിദ് ബാബു, ശാക്കിർ സിദ്ധീഖി, സഫ്‌വാൻ കൂടക്കര. കോഡിനേറ്റർമാർ: സി കെ ശബീറലി, കെ തജ്‌മൽ ഹുസൈൻ

Leave a Reply

Your email address will not be published. Required fields are marked *