Your Image Description Your Image Description
Your Image Alt Text

 

മൊഹാലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ആദ്യം ഫീല്‍ഡ് ചെയ്യും. മുല്ലാന്‍പൂര്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റമൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. പഞ്ചാബ് നിരയില്‍ ജോണി ബെയര്‍സ്‌റ്റോ കളിക്കുന്നില്ല പകരം റിലീ റൂസ്സോ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം…

പഞ്ചാബ് കിംഗ്സ്: റിലീ റൂസോ, പ്രഭ്സിമ്രാന്‍ സിംഗ്, സാം കുറാന്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ശശാങ്ക് സിംഗ്, അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിംഗ്.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി, ജെറാള്‍ഡ് കോട്‌സി, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുമ്ര.

ഇരുടീമുകളും സീസണില്‍ ആറ് മത്സരങ്ങള്‍ വീതം കളിച്ചു. നാല് തോല്‍വികളും അക്കൗണ്ടിലുണ്ട്. പോയിന്റ് പട്ടികയില്‍ ഇരുടീമുകളേയും വേര്‍തിരിക്കുന്നത് പഞ്ചാബിന്റെ മെച്ചപ്പെട്ട റണ്‍നിരക്ക്. താര ലേലത്തില്‍ പേരുമാറി ടീമിലെത്തിയ ശശാങ്ക് സിംഗ് മാത്രമേ പഞ്ചാബ് നിരയില്‍ സ്ഥിരതയോടെ റണ്ണടിക്കുന്നുള്ളൂ. വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ പൊരുതുന്ന ജിതേഷ് ശര്‍മയ്ക്ക് ആറുകളിയില്‍ നേടാനായത് 106 റണ്‍സ് മാത്രം. സാം കറണ്‍, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുള്‍പ്പട്ട പേസര്‍മാരും ശോകം.

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരുള്‍പ്പെട്ട ബാറ്റിംഗ് നിരയെ വിശ്വസിക്കാം. പക്ഷേ ജസ്പ്രിത് ബുമ്ര ഒഴികെയുള്ള ബൗളര്‍മാരാണ് ടീമിന്റെ പ്രതിസന്ധി. ക്യാപ്റ്റന്‍ ഹാര്‍ദിക് പണ്ഡ്യ അടക്കമുള്ളവര്‍ക്ക് റണ്‍സ് നിയന്ത്രിക്കാനാവുന്നില്ല. ഇരുടീമും മുപ്പത്തിയൊന്ന് കളിയില്‍ ഏറ്റുമുട്ടി. പഞ്ചാബ് പതിനഞ്ചിലും മുംബൈ പതിനാറിലും ജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *