Your Image Description Your Image Description
Your Image Alt Text

* അനായാസവവും ശാന്തവുമായ ഡ്രൈവിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രീമിയം കംഫര്‍ട്ട് റൈഡ് ഉറപ്പുനല്‍കുന്നു. എസ്യുവികള്‍, സിയുവികള്‍, സിദാന്‍, ഹാച്ച്ബാക്ക് തുടങ്ങിയ എല്ലാ പ്രീമിയം വാഹനങ്ങള്‍ക്കും അനുയോജ്യം

* 14 ഇഞ്ച് മുതല്‍ 20 ഇഞ്ച് വരെ 36 എസ്‌കെയുകളില്‍ ലഭ്യം

* ഗ്ലോബല്‍ പ്രൊപ്രൈറ്ററി എന്‍ലിറ്റന്‍ ടെക്നോളജിയില്‍ ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം തയ്യാറാക്കിയ പുതിയ പ്രീമിയം ടയര്‍

കൊച്ചി, ഏപ്രില്‍ 19,2024: പാസഞ്ചര്‍ വാഹന മേഖലയില്‍ പുതു തലമുറ ടയറായ ബ്രിഡ്ജ്സ്റ്റോണ്‍ ടുറാന്‍സ 6ഐ അവതരിപ്പിച്ച് ബ്രിഡ്ജ്സ്റ്റോണ്‍ ഇന്ത്യ. പാസഞ്ചര്‍ വിപണി വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കമ്പനി നടത്തിയ പ്രഖ്യാപനങ്ങളുടെ ആദ്യ ഫലമാണ് ടര്‍സാന 6ഐ. ഇന്ത്യന്‍ റോഡുകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഈ ടയറുകള്‍ റൈഡില്‍ പ്രീമിയം എക്സ്പീരിയന്‍സും, മികവുറ്റ ഇന്ധന ക്ഷമതയും വിയര്‍ ലൈഫും വാഗ്ദാനം ചെയ്യുന്നു.

14 ഇഞ്ച് മുതല്‍ 20 ഇഞ്ച് വരെ 36 എസ്‌കെയുകളില്‍ ബ്രിഡ്ജ്സ്റ്റോണ്‍ ടുറാന്‍സ 6ഐ ലഭ്യമാണ്. എസ്യുവികള്‍, സിയുവികള്‍, സിദാന്‍, ഹാച്ച്ബാക്ക് തുടങ്ങിയ പ്രീമിയം വാഹനങ്ങളെയാണ് ഇത് ലക്ഷ്യമിടുന്നത്. സര്‍ക്കാറിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗഭാക്കാകുവാനുള്ള ബ്രിഡ്ജ്സ്റ്റോണിന്റെ പ്രതിബദ്ധതയാണ് ഈ പുതിയ പ്രീമിയം ടയറിന്റെ ലോഞ്ചിലൂടെ വ്യക്തമാകുന്നത്.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന പെര്‍ഫോമന്‍സ് അളവുകോലുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ വിപണിയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങളെ തൃപ്തമാക്കിക്കൊണ്ട് ഗ്ലോബല്‍ പ്രോപ്പറൈറ്ററി എന്‍ലിറ്റന്‍ ടെക്നോളജി ഇന്ത്യയിലേക്ക് എത്തിക്കുകയാണ് ഈ ലോഞ്ചിലൂടെ ബ്രിഡ്ജ്സ്റ്റോണ്‍. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അനായാസവും ശാന്തവുമായ പ്രീമിയം കംഫര്‍ട്ട് റൈഡ് ഉറപ്പുനല്‍കുന്നു.

കുറഞ്ഞ ശബ്ദം, മികച്ച ഇന്ധന ക്ഷമത, ഉയര്‍ന്ന വിയര്‍ ലൈഫ് എന്നിവ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ടര്‍സാന 6ഐയെ അനുയോജ്യമാക്കുന്നു.

വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിപണിയ്ക്ക് ഏറ്റവും മികച്ച ടെക്നോളജി തന്നെ ഉറപ്പുനല്‍കണം എന്ന ഞങ്ങളുടെ പ്രതിബദ്ധതയാണ് ടുറാന്‍സ 6ഐയിലൂടെ വ്യക്തമാകുന്നത്. ലോകത്തെ മുന്‍നിര ടയര്‍ ടെക്നോളജി ഇന്ത്യയിലേക്കും എത്തിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിന്റെ വിജയമാണിത്. – ബ്രിഡ്ജ്സ്റ്റോണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഹിരോഷി യോഷിസെന്‍ പറഞ്ഞു. വിപണിയുടെ പുതിയ താത്പര്യങ്ങള്‍ക്ക് യോജിക്കുംവിധം പ്രീമിയം റൈഡിംഗ് കംഫര്‍ട്ട് ലഭ്യമാകുന്നതിനായി ഗ്ലോബല്‍ പ്രോപ്പറൈറ്ററി എന്‍ലിറ്റന്‍ ടെക്നോളജി പ്രൊഡക്ട് ഡിസൈനില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഇന്ത്യന്‍ ഉപഭോക്താക്കളുടെ അടിസ്ഥാന ആവശ്യങ്ങളായ ദീര്‍ഘകാലത്തെ ഈടും, ഇന്ധന ക്ഷമതയും മികവുറ്റതാക്കുകയും ചെയ്തിരിക്കുന്നു. ഏറെ ആഹ്ലാദത്തോടെയാണ് ബ്രിഡ്ജ്സ്റ്റോണ്‍ ടുറാന്‍സ 6ഐ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെ മുന്‍നിര ടയര്‍ ടെക്നോളജി ഇന്ത്യയിലും എത്തിയിരിക്കുകയാണ്. ഏറ്റവും മികച്ചതു തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കണം എന്ന ഞങ്ങളുടെ പ്രതിബദ്ധയുടെ ഭാഗമാണ് ഈ പുതിയ ബ്രിഡ്ജ്സ്റ്റോണ്‍ ടുറാന്‍സ 6ഐ. ഇന്ത്യയിലുടനീളം ഞങ്ങളുടെ പ്രീമിയം ഔട്ട്ലെറ്റുകളില്‍ ബ്രിഡ്ജ്സ്റ്റോണ്‍ ടര്‍സാന 6ഐ ലഭ്യമാണ്.- ബ്രിഡ്ജ്സ്റ്റോണ്‍ ഇന്ത്യ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ രാജശ്രീ മൊയ്ത്ര പറഞ്ഞു.

ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഉത്പന്നങ്ങളിലും മാറ്റങ്ങള്‍ വരുത്തുവാന്‍ ബ്രിഡ്ജ്സ്റ്റോണ്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പ്രീമിയം ഉപഭോക്താക്കള്‍ക്കായുളള ടുറാന്‍സ 6ഐയിലൂടെ ഇന്ത്യന്‍ ടയര്‍ വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കുവാന്‍ ബ്രിഡ്ജ്സ്റ്റോണിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *