Your Image Description Your Image Description
Your Image Alt Text

കൊൽക്കത്ത: ഐപിഎൽ 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- ലഖ്‌നൗ സൂപ്പർ ജയൻറ്‌സ് മത്സരത്തിൽ സൂപ്പർ ക്യാച്ച്.ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗവിൻറെ ദീപക് ഹൂഡയെ പുറത്താക്കാൻ ബാക്ക്‌വേഡ് പോയിൻറിൽ രമന്ദീപ് സിംഗാണ് ക്യാച്ചെടുത്തത്. ലഖ്‌നൗ ഇന്നിംഗ്‌സിൽ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിൻറെ നാലാം ഓവറിലെ നാലാം പന്തിൽ ഹൂഡയുടെ ഷോട്ട് അൽപമൊന്ന് പിഴച്ചപ്പോൾ മുഴുനീള ഡൈവുമായി പന്ത് കൈക്കലാക്കുകയായിരുന്നു രമന്ദീപ്. ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി ഇത് മാറി. 10 പന്ത് ക്രീസിൽ ചിലവഴിച്ച ഹൂഡയ്ക്ക് എട്ട് റൺസേ നേടാനായുള്ളൂ. പ്ലേയിംഗ് ഇലവനിലേക്കുള്ള മടങ്ങിയവരവ് ദീപക് ഹൂഡയ്‌ക്ക് കനത്ത നിരാശയായി.

ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കെകെആറിൽ ഫിനിഷർ റിങ്കു സിംഗിന് പകരം ഹർഷിത് റാണ പ്ലേയിംഗ് ഇലവനിലെത്തി. റിങ്കുവിനെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ലഖ്‌നൗ സൂപ്പർ ജയൻറ്‌സ് നിരയിൽ ദേവ്‌ദത്ത് പടിക്കലിനും നവീൻ ഉൾ ഹഖിനും പകരം ഷമാർ ജോസഫും ദീപക് ഹൂഡയും മൊഹ്‌സീൻ ഖാനും ഇലവനിലെത്തി. വെസ്റ്റ് ഇൻഡീസ് പേസറായ ഷെമാറിന് ഇത് ഐപിഎൽ അരങ്ങേറ്റമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *