Your Image Description Your Image Description
Your Image Alt Text

 

കാഠ്മണ്ഡു: ടി20 ക്രിക്കറ്റിലെ ഓവറില ആറ് പന്തും സിക്സ് അടിക്കുകയെന്ന ചരിത്രനേട്ടം ആവർത്തിച്ച് നേപ്പാൾ താരം ദീപേന്ദ്ര സിംഗ് ഐറി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻറെ പ്രീമിയർ കപ്ട് ടൂർണമെൻറിൽ ഖത്തറിനെതിരെ ആണ് ദിപേന്ദ്ര സിംഗ് ചരിത്ര നേട്ടം ആവർത്തിച്ചത്.

ടി20 രാജ്യാന്തര ക്രിക്കറ്റിൽ ഓവറിലെ ആറ് പന്തും സിക്സിന് പറത്തുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് ദിപേന്ദ്ര സിംഗ്. 2007ലെ ആദ്യ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിൻറെ സ്റ്റുവർട്ട് ബ്രോഡിൻറെ ഓവറിൽ ഇന്ത്യയുടെ യുവരാജ് സിംഗും 2021ൽ ശ്രീലങ്കയുടെ അഖില ധനഞ്ജയക്കെതിരെ വെസ്റ്റ് ഇൻഡീസിൻറെ കെയ്റോൺ പൊള്ളാർഡ് എന്നിവരാണ് ദിപേന്ദ്ര സിംഗിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ.

ഖത്തറിൻറെ പേസറായ കമ്രാൻ ഖാൻറെ ഓവറിലായിരുന്നു ദിപേന്ദ്ര സിംഗ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. നേപ്പാൾ ടീമിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിലൊരാളായ ഐറി നേപ്പാൾ ഇന്നിംഗ്സിലെ അവസാന ഓവറിലാണ് സിക്സർ പൂരം ഒരുക്കിയത്. അവസാന ഓവർ തുടങ്ങുമ്പോൾ ഐറി 15 പന്തിൽ 28 റൺസായിരുന്നു. ഓവർ പൂർത്തിയായപ്പോഴാകാട്ടെ വ്യക്തിഗത സ്കോർ 21 പന്തിൽ 61 ആയി. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസടിക്കുകയും ചെയ്തു. 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഖത്തറിൻറെ പോരാട്ടം 178 റൺസിൽ അവസാനിച്ചു. മത്സരത്തിൽ രണ്ട് വിക്കറ്റ് നേടിയും ഐറി തിളങ്ങി.

ഇതിന് മുമ്പ് ഐറി തുടർച്ചയായി ആറ് സിക്സ് അടിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ മംഗോളിയക്കെതിരെ ഒരു ഓവറിലെ അവസാന അഞ്ച് പന്തിലും അടുത്ത ഓവറിലെ ആദ്യ പന്തിലുമായിരുന്നു ഐറി തുടർച്ചയായി ആറ് സിക്സ് പറത്തിയത്. ആ മത്സരത്തിൽ ആറ് പന്തിൽ അർധസെഞ്ചുറി തികച്ച് ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധെസഞ്ചുറിയുടെ റെക്കോർഡും സ്വന്തമാക്കിയിരുന്നു. ‌

 

Leave a Reply

Your email address will not be published. Required fields are marked *