Your Image Description Your Image Description

 

മലയാള സിനിമയുടെ നല്ലകാലമാണ് ഇത്. ജനപ്രിയ ചിത്രങ്ങൾ തുടർച്ചയായി എത്തുന്നു. ഒന്നിൻറെ വിജയം മറ്റ് പലതിനും ഗുണമാവുന്നു. ഒപ്പം മറുഭാഷാ പ്രേക്ഷകർക്കിടയിലേക്കും കൈയടി നേടുന്നു നമ്മുടെ സിനിമ. മലയാളത്തിലെ വിഷു, ഈദ് റിലീസുകൾ ഇന്നലെയാണ് തിയറ്ററുകളിൽ എത്തിയത്. ഫഹദ് ഫാസിലിൻറെ ആവേശം, പ്രണവ്- ധ്യാൻ- നിവിൻ ടീം ഒന്നിച്ച വർഷങ്ങൾക്കു ശേഷം, ഉണ്ണി മുകുന്ദൻറെ ജയ് ഗണേഷ് എന്നിവയാണ് ഇന്നലെ തിയറ്ററുകളിൽ എത്തിയത്. രണ്ട് ആഴ്ചകൾക്ക് മുൻപ് എത്തിയ ആടുജീവിതം മികച്ച ഒക്കുപ്പൻസിയോടെ പ്രദർശനം തുടരുമ്പോഴായിരുന്നു വിഷു റിലീസുകളുടെ വരവ്. ഈ ചിത്രങ്ങളുടെ വരവ് ആടുജീവിതത്തിൻറെ കളക്ഷനെ ബാധിച്ചോ? അത് സംബന്ധിച്ച പരിശോധനയ്ക്കുള്ള കണക്കുകൾ ലഭ്യമാണ്.

മലയാളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി, 100 കോടി ക്ലബ്ബുകളിലെത്തിയ ചിത്രമാണ് ആടുജീവിതം. 16 കോടിയിലധികം ആഗോള ഓപണിംഗ് നേടി ബോക്സ് ഓഫീസ് കുതിപ്പ് തുടങ്ങിയ ചിത്രത്തിന് രണ്ടാഴ്ച മറ്റ് പുതിയ റിലീസുകളുടെ സാന്നിധ്യമില്ലാതെ ഫ്രീ റൺ ആണ് കേരളത്തിൽ ലഭിച്ചത്. റിലീസ് ദിനം മുതലിങ്ങോട്ട് കാര്യമായ ഡ്രോപ്പ് ഇല്ലാതെയായിരുന്നു കുതിപ്പ്. വേനലവധിക്കാലമായതിനാൽ പ്രവർത്തിദിനങ്ങളിലും മികച്ച ഒക്കുപ്പൻസിയോടെയാണ് ആടുജീവിതം കേരളത്തിൽ പ്രദർശിപ്പിച്ചത്. വിഷു റിലീസുകൾ എത്തുന്നതിന് തൊട്ടുതലേദിവസം, അതായത് 10-ാം തീയതി ആടുജീവിതത്തിന് കേരളത്തിൽ ലഭിച്ച കളക്ഷൻ 4.18 കോടിയാണ്. ചെറിയ പെരുന്നാൾ ദിനം കൂടിയായിരുന്നു അത്. വിഷു റിലീസുകൾ എത്തിയ ഇന്നലെ (11) ആടുജീവിതം കേരളത്തിൽ നേടിയ കളക്ഷൻ 2 കോടിയിലേറെയാണ്.

മൂന്ന് വിഷു റിലീസുകൾ എത്തിയിട്ടും രണ്ടാഴ്ച മുൻപ് തിയറ്ററുകളിലെത്തിയ ഒരു ചിത്രം നേടുന്ന മികച്ച കളക്ഷനാണ് ഇത്. കേരളത്തിലെ ഏറ്റവും വലിയ തിയറ്ററായ എറണാകുളം കവിതയിൽ ആടുജീവിതത്തിന് ഇന്നലെ ഹൗസ്‍ഫുൾ ഷോ ലഭിച്ചിരുന്നു. വിഷു റിലീസുകളിലൊന്നായ ജയ് ഗണേഷിനേക്കാളും മികച്ച കളക്ഷനുമാണ് ചിത്രം ഇന്നലെ നേടിയത്. പുതിയ ചിത്രങ്ങൾ എത്തിയതിനെത്തുടർന്ന് ഷോ കൗണ്ടിൽ വന്നിട്ടുള്ള കുറവാണ് ആടുജീവിതത്തിൻറെ കളക്ഷനിൽ ചെറിയ ഡ്രോപ്പ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം കളിക്കുന്ന തിയറ്ററുകളിൽ ഇപ്പോഴും ചിത്രത്തിന് മികച്ച ഒക്കുപ്പൻസിയുണ്ട്. വേനലവധിക്കാലത്തിൽ ഉടനീളം ചിത്രത്തിന് മികച്ച ലോംഗ് റൺ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *