Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്മാർട്ട് റോഡ് കോൺട്രാക്ടർക്ക് മർദ്ദനമേറ്റതായി പരാതി. സ്മാർട്ട് റോഡ് നിർമാണത്തിനായി റോഡ് അടച്ചതിന്റെ പേരിൽ തൈക്കാട് ആര്‍ട്‌സ് കോളേജിന്റെ ഭാഗത്തുവച്ചായിരുന്നു പ്രതിഷേധവും തല്ലും. ഈ ഭാഗത്ത് റോഡ് അടച്ചതിനെതിരെ കൗൺസിലര്‍ മാധവദാസിന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി പ്രതിഷേധിച്ചിരുന്നു. ഇതിനിടെ കരാറുകാരനായ സുധീറിനെ ഇവര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഇപ്പോൾ പൊലീസിന്റെ സംരക്ഷണയിലാണ് ഇവിടെ റോഡ് നിര്‍മ്മാണം പുനരാരംഭിച്ചിരിക്കുന്നത്.

എല്ലാ റോഡും ഒന്നിച്ച് അടച്ചിട്ട് പണി നടത്തുകയാണ് പണി എളുപ്പം പൂർത്തിയാക്കാൻ നല്ലതെന്നാണ് സ്മാർട്ട് സിറ്റി അധികൃതരുടെ വാദം. എന്നാൽ ഇതുകൊണ്ട് ഏറ്റവും കൂടുതൽ വലയുന്നത് തദ്ദേശീയരാണ്. നഗരത്തിൽ താമസിക്കുന്ന ആളുകൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഏറ്റവും കൂടുതൽ പേര്‍ ദുരിതമനുഭവിക്കുന്ന പ്രദേശമാണ് തൈക്കാട്. ഇവിടെ പ്രധാന റോഡ് കുത്തിപ്പൊളിച്ചിട്ടാണ് പണി നടത്തുന്നത്. വാഹനങ്ങൾ റോഡിൽ ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. അത്യാഹിത ഘട്ടങ്ങളിൽ ആംബുലൻസും ഫയർഫോഴ്സ് വാഹനങ്ങളും പോലും ഈ വഴി സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *