Your Image Description Your Image Description

കോണ്‍ഗ്രസിനെ അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ ക്ഷണിച്ചതിൽ മുന്നറിയിപ്പുമായി മുസ്ലീംലീഗ്. കോണ്‍ഗ്രസ് ബിജെപിയുടെ അജണ്ടയിൽ വീഴരുതെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. സമസ്ത കോൺ​ഗ്രസിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയതിന് പിന്നാലെയാണ് വിമർശനവുമായി മുസ്ലിം ലീ​ഗും രം​ഗത്തെത്തിയത്.

ഓരോ കെണികൾ ബിജെപി എല്ലാ തെരഞ്ഞെടുപ്പുകൾക്ക് മുന്നിലും ഉണ്ടാക്കാറുണ്ട്. വർ​ഗീയ കലാപമുണ്ടാക്കലായിരുന്നു എല്ലാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പും ചെയ്തിരുന്നത്.
ഇപ്പോഴും അവരുടെ നയം വർ​ഗീയ വികാരങ്ങൾ ചൂഷണം ചെയ്യലാണ് സലാം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *