Your Image Description Your Image Description

ഒരുപാട് നാളുകളായി നിവിൻ പോളിയുടെ തിരിച്ച വരവ് കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. നിവിൻ നായകനായെത്തുന്ന ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകർക്കരികിൽ. മുഴുനീള കോമഡി കുടുംബ സിനിമയാണ് ഇത്. ‘കൃഷ്ണ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചത് റ്റിറ്റോ.പി.തങ്കച്ചൻ ആണ്. ജേക്സ് ബിജോയ് ഈണമൊരുക്കിയ ഗാനം വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്നു. രസകരമായ കാഴ്ചാനുഭവം പകരുന്ന ഗാനം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേർ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. നിവിൻ പോളിയും അനശ്വര രാജനുമാണ് ഗാനരംഗത്തിൽ നിറഞ്ഞുനിൽക്കുന്നത്.

‘മാനേ തേനേ ജാഡ കാട്ടാതെടീ

പെണ്ണേ നിന്നെ പാട്ടിലാക്കാമെടീ

എന്ന് തുടങ്ങുന്നതാണ് ചിത്രത്തിലെ ഗാനം.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’ , മെയ് ഒന്നിനാണ് തീയേറ്ററുകളിൽ പ്രദര്ശനത്തിനൊരുങ്ങുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം നിർമിക്കുന്നു. ചിത്രത്തിന്റെ പ്രമോ വിഡിയോയും ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ‘ജനഗണമന’ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും രചന നിർവഹിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓസ്‌ലർ, നേര് ഹിറ്റ് സിനിമകൾക്ക് ശേഷം അനശ്വരയുടെ അടുത്ത ബ്ലോക്കബ്സ്റ്റർ സിനിമ എന്നാണ് വിശേഷണം.

Leave a Reply

Your email address will not be published. Required fields are marked *