Your Image Description Your Image Description

നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭർത്താവ്. വിവാഹച്ചടങ്ങിലെ പ്രധാന നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. സരിഗമ ലേബലിലെ ആർടിസ്റ്റായ പ്രണവ് മുംബൈയിൽ ജനിച്ചുവളർന്നയാളാണ്. നാട്ടിൽ പയ്യന്നൂർ ആണ് സ്വദേശം.

വീട്ടുകാരുടെ തീരുമാനപ്രകാരം പറഞ്ഞുറപ്പിച്ച ശേഷമായിരുന്നു വിവാഹം. ‌കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

നടി എന്നതിലുപരി മോഡലും ക്ലാസിക്കൽ ഡാൻസറും അഭിഭാഷകയുമാണ് സുരഭി സന്തോഷ്. 2018ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’യിലൂടെയാണ് സുരഭി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നായികയുടെ അനുജത്തിയുടെ വേഷമായിരുന്നു സുരഭിക്ക്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സുരഭി ഒടുവിൽ അഭിനയിച്ചത് ധ്യാൻ ശ്രീനിവാസനോടൊപ്പം ‘ആപ് കൈസാ ഹോ’ എന്ന ചിത്രത്തിലാണ്.

സണ്ണി വെയ്ൻ നായകനാകുന്ന ‘ത്രയം’ ആണ് നടിയുടെ പുതിയ റിലീസ്. ഇന്ദ്രജിത് സുകുമാരന്റെ അനുരാധ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിന് പുറമേ കന്നഡ, തമിഴ് ഭാഷകളിലും സുരഭി അഭിനയിച്ചു കഴിഞ്ഞു. കന്നഡയിൽ ദുഷ്ടാ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.

Leave a Reply

Your email address will not be published. Required fields are marked *