Your Image Description Your Image Description

അഴിമതിയിൽ മുങ്ങി നിൽക്കുകയാണ് ഇന്ത്യ രാജ്യം. ഇലക്ട്‌റൽ ബോണ്ട് അഴിമതിയിൽ ബിജെപി യും മോദി സർക്കാരും, അതുപോലെ കേരളത്തിൽ വരുവാണേൽ അഴിമതിയുടെയും കള്ളത്തരത്തിന്റെയും കൊണ്ട് ചീട്ടുകൊട്ടാരം കെട്ടിയിരിക്കുന്ന പിണറായി വിജയനും പരിവാരങ്ങളും. കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ മദ്യനയ കേസിൽ ഇ ഡി അറസ്റ്റ് ചെയ്തു. എന്നാൽ ഇതേ നയം എന്തുകൊണ്ടാണ് കേരളത്തിൽ വരുമ്പോൾ മാറുന്നത്. അവിടെ മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് ആണ് കാണാൻ സാധിക്കുന്നത്. മോദിക്ക് പിണറായിയെയാണോ പേടി, അതോ പിണറായി വിചാരിച്ചാൽ കേരളത്തിൽ മോദിക്കും കൂട്ടർക്കും 2 സീറ്റ് കൊടുക്കാമെന്ന വാഗ്‌ദാനത്തിലാണോ? എന്തെന്നാൽ കേന്ദ്ര ഏജന്‍സികള്‍ ആണെക്ഷണവുമായി കേരളത്തില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് നിശബ്ദമാകുന്നത്?സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും കണ്ടാലയും മാസപ്പടിയുമൊക്കെ എവിടെ പോയി?

അതാണ് പറയുന്നത് കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനും ഒന്നാണ്, കേന്ദ്രത്തിലെ സംഘപരിവാര്‍ നേതൃത്വവുമായുള്ള അന്തർധാരണയാണ് സിപിഎമ്മിനെ സംരക്ഷിക്കുന്നത്. അങ്ങനെ വെറുതെ സംരക്ഷിക്കാം ബിജെപി ക്കു കഴിയില്ലാത്തതുകൊണ്ട് തക്കതായ പ്രതിഫലം വാങ്ങിച്ചിട്ടായിരിക്കും എന്നത് ഊഹിക്കാവുന്ന കാര്യമാണ്. കാരണം ബിജെപി യുടെ ആജന്മ എതിരാളി അല്ലെങ്കിൽ ശത്രു എന്ന് പറയുന്നത് കേരളത്തിൽ മാത്രം കത്തി നിൽക്കുന്ന സി പി എംഎം അല്ല. വീണ്ടും അധികാരത്തിലേക്ക് കയറാൻ സാധ്യത കൂടുതലുള്ള കോൺഗ്രെസ്സാണ്. കോൺഗ്രസിനെ ഏത് മാർഗവും ഉപയോഗിച്‌ പരാജയപെടുത്താനാണ് ബിജെപി ശ്രേമിക്കുന്നത്. അതിനാണ് പിണറായി വിജയനെ പിന്തുണയ്ക്കുകയാണ്.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ബി.ജെ.പി കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ചോദ്യം ചെയ്യാത്തതിന് കാരണവും ഇതുതന്നെയാണ്. ബി.ജെ.പിയെ ഭയന്നും പേടിച്ചുമാണ് കേരളത്തിലെ ഭരണകൂടം നിലകൊള്ളുന്നത്.

ലൈഫ് മിഷന്‍ കോഴയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയിട്ടും മിഷന്‍ ചെയര്‍മാനായ പിണറായി വിജയനെ ചോദ്യം ചെയ്യുകയോ മൊഴിയെടുക്കാന്‍ വിളിക്കുകയോ ചെയ്തില്ല. നിയമവിരുദ്ധമായി പണം കൈമാറിയെന്ന് രണ്ട് സ്റ്റാറ്റ്യൂട്ടറി അതോറിട്ടികള്‍ കണ്ടെത്തിയിട്ടും മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുക്കാന്‍ പോലും എസ്.എഫ്.ഐ.ഒ തയാറാകാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിക്കെതിരെയും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുണ്ട്. ഈയത്തിന്റെ ഭാഗമായാണോ ഡൽഹിയിൽ ഇവർ കൂടിക്കാഴ്ച നടത്തിയെന്നും ആരോപണമുണ്ട്.

കരുവന്നൂര്‍ ഇ.ഡി കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളെ ചോദ്യം ചെയ്‌തെങ്കിലും പ്രധാനികളിലേക്ക് കൂടുതൽ അന്വേഷണം ഉണ്ടായില്ല.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇ.ഡിയെ മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തുകയായിരുന്നു. എന്നാല്‍ കൊടകര കുഴല്‍പ്പണ കേസില്‍ ഇതുണ്ടായില്ലല്ലോ? കുഴല്‍പ്പണ കേസ് ഇ.ഡിയോ ഇന്‍കം ടാക്‌സോ അന്വേഷിക്കുന്നില്ല. ബി.ജെ.പി നേതാക്കള്‍ക്കെതിരെ തെളിവുണ്ടായിട്ടും ഏതെങ്കിലും നേതാവിനെതിരെ കേരള പൊലീസ് കേസെടുത്തോ? കുഴൽപ്പണ കേസിൽ ജയിലിൽ പോകേണ്ട കെ.സുരേന്ദ്രനെ രക്ഷിച്ചത് പിണറായി വിജയനല്ലേ? [പരസ്പരം സംരക്ഷിച്ചും സിഖിപ്പിച്ചും എത്ര കാലം ഇവർ മുന്നോട്ടു പോകും. ഞങ്ങൾ ഇതെല്ലം കണ്ടുകൊണ്ടിരിക്കുകയാണ്, താമസിയാതെ പിണറായി വിജയൻ കേജരിവാളിന്റെ അവസ്ഥ ഉണ്ടാകും. മുഖ്യമന്ത്രി ആയിരിക്കുമ്പോൾ അറസ്റ്റിലാകുന്ന രണ്ടാമത്തെ മുഖ്യമന്ത്രി എന്ന സ്ഥാനം പിണറായിക്കു കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *