Your Image Description Your Image Description

ലോകേഷ് കനകരാജും ശ്രുതി ഹാസനും അഭിനയിക്കുന്ന ‘ഇനിമേൽ’ എന്ന മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തു വന്നതോടെ വൻ വിവാദങ്ങൾക്കാണ് തിരി കൊളുത്തി ഇരിക്കുന്നത്. സംവിധായകനിൽ നിന്നും നിർമാതാവിലേക്കും അവിടെ നിന്ന് പ്രണയ നായകനിലേക്കുള്ള ലോകേഷിന്റെ ചുവടുമാറ്റം തമിഴ് സിനിമ ലോകം വളരെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്.

ഇപ്പോഴിതാ ലോകേഷ് ചിത്രമായ വിക്രത്തിലെ നായിക ഗായത്രി ശങ്കര്‍ ചിത്രത്തിന്‍റെ ടീസര്‍ വന്നതിന് പിന്നാലെ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിക്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച അമർ എന്ന കഥാപാത്രത്തിന്റെ കാമുകിയായാണ് ഗായത്രി ശങ്കർ എത്തിയിരുന്നത്.

എക്സിൽ മ്യൂസിക് വീഡിയോയുടെ ടീസർ ഷെയര്‍ ചെയ്ത ഗായത്രി . ‘പടത്തിൽ ഞാൻ പ്രണയിച്ചപ്പോൾ എന്റെ തലവെട്ടി, എന്താണിത് ലോകേഷ്’ എന്നാണ് ഗായത്രി ശങ്കർ തമാശരൂപേണ ചോദിച്ചത്. നിരവധിപ്പേര്‍ ഗായത്രിയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. പലരും യഥാർത്ഥത്തിൽ ശ്രുതി ഹസ്സനും ലോകേഷ് കനകരാജ്ഉം തമ്മിൽ പ്രണയമുണ്ടോ എന്നും ചോദിക്കുന്നുണ്ട്. എന്തായാലും മ്യൂസിക് വീഡിയോക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

കമൽ ഹാസനാണ് ദ്വാരകേഷ് പ്രഭാകർ സംവിധാനം ചെയ്ത ‘ഇനിമേൽ’ എന്ന മ്യൂസിക് വീഡിയോയുടെ ഗാന രചന നിർവഹിച്ചിരിക്കുന്നത്. മാർച്ച് 25 നാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്യുന്നത്. ശ്രുതി ഹാസന്‍ തന്നെയാണ് സംഗീതം. കമൽ ഹാസന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലാണ് നിര്‍മ്മാതാക്കള്‍.

ലോകേഷിന്‍റെ അവസാനം ഇറങ്ങിയ ചിത്രം ലിയോ ആയിരുന്നു. ശ്രുതി ഹാസന്‍ അവസാനം അഭിനയിച്ചത് സലാറില്‍ ആയിരുന്നു. അതേ സമയം അടുത്തതായി രജനികാന്ത് നായകനാകുന്ന ചിത്രം ഒരുക്കാന്‍ പോവുകയാണ് ലോകേഷ്. അതേ സമയം കെജിഎഫ് നായകന്‍ യാഷ് അഭിനയിക്കുന്ന ടോക്സിക്കില്‍ ശ്രുതി അഭിനയിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *