Your Image Description Your Image Description

കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി നേതാവിനൊപ്പം ഏരിയാ സെക്രട്ടറി വേദി പങ്കിട്ടതിൽ വിവാദം. കൊടുങ്ങല്ലൂരിലെ സിപിഎം പ്രവർത്തകൻ കെയു ബിജു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ആളാണ്.  കൊടുങ്ങല്ലൂരിലെ ഡി സിനിമാസിന്റെ തീയറ്റർ ഉദ്ഘാടന വേദിയിൽ  ഏരിയാ സെക്രട്ടറിക്കൊപ്പമാണ് കണ്ടത്.

കോടതി വെറുതെ വിട്ട ബിജെപി നേതാവ് എആർ ശ്രീകുമാറും സിപിഎം ഏരിയാ സെക്രട്ടറി കെആർ ജൈത്രനും ആണ് വേദി പങ്കിട്ടത്. ഇതിലെ ചിത്രങ്ങൾ ആണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

കോടതി ബിജു വധക്കേസ് പ്രതി ശ്രീകുമാറിനെ കഴിഞ്ഞയാഴ്ചയാണ് വെറുതെ വിട്ടത്. സിപിഎം പ്രാദേശിക നേതാക്കൾ തന്നെ ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു പാർട്ടി അണികൾക്കിടയിൽ . കേസ് നടത്തിപ്പിൽ വീഴ്ചയുണ്ടായി എന്ന് അമർഷം രൂക്ഷമാവുന്നതിനിടെയാണ് ഇപ്പോൾ ഈ സംഭവം. സമൂഹ മാധ്യമങ്ങളിൽ ഇതിനെതിരെ പാർട്ടി പ്രവർത്തകർ പരസ്യ വിമർശനവുമായി എത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *