Your Image Description Your Image Description

മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കൊച്ചിയിൽ അച്ഛൻ സനുമോഹൻ മകളായ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ഉച്ച കഴിഞ്ഞ് ശിക്ഷാവിധിക്കായുള്ള വാദം നടക്കും.

പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. മദ്യം നല്‍കി പത്തുവയസുപ്രായമുളള പെൺകുട്ടിയെ ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊല്ലുകയായിരുന്നു. 2021 മാര്‍ച്ച് 21നാണ് സംഭവം. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി പറഞ്ഞത് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ്.

അമ്മാവന്‍റെവീട്ടിലേക്കെന്ന് പറഞ്ഞ് കായംകുളത്തെ വീട്ടില്‍ നിന്ന് മകള്‍ വൈഗയുമായി പുറപ്പെട്ട സനുമോഹന്‍ ആദ്യമെത്തിയത് കങ്ങരപ്പടിയിലെ തന്‍റെ ഫ്ലാറ്റിലേക്കാണ്. വൈഗയെ വഴിയില്‍നിന്ന് വാങ്ങിയ കൊക്കക്കോളയില്‍ മദ്യംകലര്‍ത്തി കുടിപ്പിച്ച ശേഷമായിരുന്നു യാത്ര. പിന്നീട് കുട്ടിയെ ഫ്ലാറ്റിൽ എത്തിച്ചു. മദ്യലഹരിയിൽ ആയിരുന്നു കുട്ടിയെ അവിടെവച്ച് മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചു. പിന്നീട് ബെഡ് ഷീറ്റില്‍ ചുറ്റിയെടുത്ത് കാറിന്‍റെ പിന്‍സീറ്റിലിട്ടു. . രാത്രി 10.30 തോടെ കുഞ്ഞിനെ മുട്ടാര്‍ പുഴയിലേക്ക് എറിഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *