Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് എതിരാണ്‌ പുതിയ കമ്മീഷണർമാരുടെ നിയമനം എന്ന് ആരോപിച്ച് മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ജയ താക്കൂർ ആണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ടു കമ്മീഷണർമാരുടെ ഒഴിവുകൾ നികത്താൻ പ്രധാനമന്ത്രി യോഗം വിളിച്ച സാഹചര്യത്തിലാണ് ഹർജി. തിരഞ്ഞെടുപ്പ് കമ്മീഷ്ണർ അരുൺ ഗോയൽ രാജി വെച്ചതും, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാവാൻ ഉള്ള സാധ്യതയുടെയും അടിസ്ഥാനത്തിൽ വിഷയത്തിൽ അടിയന്തര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഹരജിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *