Your Image Description Your Image Description
Your Image Alt Text

ഡല്‍ഹി: ഐഎസ്എല്ലിന്റെ അടുത്ത സീസണില്‍ ‘വാര്‍’ (വീഡിയോ അസിസ്റ്റന്റ് റഫറി) നിയമം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. എഐഎഫ്എഫിന്റെ വാര്‍ഷിക യോഗത്തിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. എന്നാല്‍ ഐഎസ്എല്ലില്‍ ഇപ്പോഴുള്ള റഫറിമാരുടെ തീരുമാനങ്ങള്‍ ഭൂരിപക്ഷവും ശരിയാണെന്നാണ് എഐഎഫ്എഫ് വിലയിരുത്തല്‍.

മുൻപും ഐഎസ്എല്ലില്‍ വാര്‍ നിയമം കൊണ്ടുവരാന്‍ ആലോചന നടത്തിയിരുന്നു. പണമില്ലെന്ന കാരണത്താല്‍ എഐഎഫ്എഫ് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് അഡീഷണല്‍ വീഡിയോ റിവ്യു സിസ്റ്റം നടപ്പിലാക്കാന്‍ ആലോചന നടത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വാര്‍ നിയമം വേണമെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരുടെ വാദം.

വാര്‍ നിയമത്തിനായുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്കായി അഞ്ച് ഏജന്‍സികളെ സമീപിച്ചിട്ടുണ്ട്. മെയ് മാസത്തിൽ ഇക്കാര്യത്തിൽ കൂടുതൽ തീരുമാനങ്ങളാവുമെന്നും എഐഎഫ്എഫ് യോഗത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *