Your Image Description Your Image Description

കൊച്ചി: ക്രൊയേഷ്യൻ പ്രതിരോധ താരം മാർകോ ലെസ്‌കോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യത. ഈ സീസൺ അവസാനത്തോടെ ബ്ളാസ്റ്റേഴ്‌സുമായുള്ള താരത്തിന്റെ കരാർ അവസാനിക്കും. ഈ സാഹചര്യത്തലാണ് താരത്തെ നിലനിർത്തേണ്ടതില്ലെന്ന് മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2021-22 സീസണിലാണ് ലെസ്‌കോവിച്ച് മഞ്ഞപ്പടയിലേക്ക് എത്തിയത്.

ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് എത്തിയ ആദ്യ സീസൺ മുതൽ ഇതുവരെ ക്ലബിനൊപ്പം തുടർന്ന ലെസ്‌കോവിച്ച് ഡിഫൻസിലെ ഏറ്റവും മികച്ച താരമായിരുന്നു. എന്നാൽ സമീപകാലത്ത് പരിക്കും ഫോമില്ലായ്മയും കാരണം പ്രതീക്ഷക്കൊത്തുയരാൻ താരത്തിനായില്ല. ഏഴു മത്സരങ്ങളിൽ മാത്രമാണ് ഈ സീസണിൽ കളത്തിലിറങ്ങാനായത്. സമ്മർ ട്രാൻസ്ഫറിൽ ലെസ്കോക്ക് പകരം മറ്റൊരു വിദേശ താരത്തെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഇതുവരെ 43 മത്സരങ്ങളിലാണ് ലെസ്‌കോവിച്ച് മഞ്ഞപ്പടക്കായി കളത്തിലിറങ്ങിയത്.

അതേസമയം, കരുത്തരായ മോഹൻബഗാനുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ബുധനാഴ്ച്ച കൊച്ചിയിൽ രാത്രി 7.30നാണ് ആവേശ പോരാട്ടം.

Leave a Reply

Your email address will not be published. Required fields are marked *