Your Image Description Your Image Description
Your Image Alt Text

1985-ൽ ഡയാന രാജകുമാരി ധരിച്ച നീല നിറത്തിലുള്ള വസ്ത്രം ലേലത്തിൽ വിറ്റത് 9 കോടി രൂപയ്ക്കാണ്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തുകയ്ക്കാണ് ഈ വസ്ത്രം ലേലത്തിൽ വിറ്റത്. വെൽവെറ്റ് തുണിയിൽ തീർത്ത ഈവനിംഗ് പാർട്ടി ഡ്രസ് ആണ് വൻ തുകയ്ക്ക് വിറ്റത്. ഡയാന രാജകുമാരി ധരിച്ചതിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ വിറ്റ വസ്ത്രം എന്ന റെക്കോർഡും ഇത് സ്വന്തമാക്കി.ചാൾസ് രാജകുമാരനൊപ്പം ഫ്ലോറൻസിലെ രാജകീയ പര്യടനത്തിനിടെ ഡയാന രാജകുമാരി ധരിച്ച വസ്ത്രമാണിത്. പിന്നീട് 1986-ൽ വാൻകൂവർ സിംഫണി ഓർക്കസ്ട്രയിലും ഇതേ വസ്ത്രം ധരിച്ചാണ് ഡയാന പ്രത്യക്ഷപ്പെട്ടത്. 100,000 ഡോളർ (ഏകദേശം 80 ലക്ഷം രൂപ) ആണ് ഈ വസ്ത്രത്തിന്റെ യഥാർത്ഥ മൂല്യം. മൊറോക്കൻ-ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ജാക്വസ് അസാഗുരിയാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്. ജാക്വസ് അസഗുരി ഡിസൈൻ ചെയ്ത നിരവധി വസ്ത്രങ്ങൾ ഡയാന ധരിച്ചിട്ടുണ്ട്.

 

നേരത്തെ ഡയാന രാജകുമാരിയുടെ പര്‍പ്പിള്‍ ഗൗണ്‍ 4.9 കോടി രൂപയ്ക്ക് ലേലം ചെയ്തിരുന്നു. അന്ന് പ്രതീക്ഷിച്ച തുകയുടെ അഞ്ചിരട്ടിയായിരുന്നു ​ഗൗണിന് ലഭിച്ചത്.പര്‍പ്പിള്‍ നിറത്തിലുള്ള ഗൗൺ ന്യൂയോര്‍ക്കില്‍ െവച്ചായിരുന്നു ലേലം ചെയ്തത്. അന്ന് പ്രമുഖ ബഹുരാഷ്ട്രസ്ഥാപനമായ സോത്തെബീസ് ആയിരുന്നു ലേലം സംഘടിപ്പിച്ചത്. ഒരു കോടി രൂപയായിരുന്നു സോത്തെബീസ് ​ഗൗണിന് പ്രതീക്ഷിച്ചിരുന്ന വില. സ്ട്രാപ് ലെസ്, വെല്‍വറ്റ് സില്‍ക് മെറ്റീരിയല്‍ എന്നിവയായിരുന്നു ഗൗണിന്‍റെ പ്രത്യേകതകള്‍. 1989-ല്‍ ബ്രിട്ടീഷ് ഡിസൈനറായ വിക്ടര്‍ എഡല്‍സ്റ്റീനാണ് പർപ്പിൾ ​ഗൗൺ ഡിസൈന്‍ ചെയ്തത്. വസ്ത്രം വാങ്ങിയത് ആരാണ് എന്ന വിവരം പുറത്ത് വിട്ടിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *