Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം : അയ്യാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് & സ്പിരിച്വൽ സ്റ്റഡീസ് (AIMSS ) ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം മാർച്ച് 10 ന് മന്ത്രി ജി ആർ അനിൽകുമാർ ഞായറാഴ്ച്ച പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. മുൻ സംസ്ഥാന വിവരാവകാശ കമ്മീഷ്ണർ വിതുര ശശി മുഘ്യഥിതി ആവും. ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ പി എസ് നടരാജ പിള്ള അനുസ്മരണ പ്രഭാഷണം നടത്തും.

അയിത്തോച്ചാടനം, പന്തിഭോജനം, സ്ത്രീതുല്യത, യോഗ, ആത്മീയത തുടങ്ങിയ മേഖലകളിൽ അയ്യാഗുരുവിന്റെ സംഭാവനകൾ പുതുതലമുറക്ക് പരിചയപ്പെടുത്താനുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇന്ന് ചേർന്ന പത്രസമ്മേളനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുബാഷ് ചന്ദ്രബോസ് അറിയിച്ചു. സംഘടനക്ക് സംസ്ഥാനത്തിന് പുറമെ വിവിധ ഇടങ്ങളിൽ ഓഫീസുകൾ പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ജനറൽ സെക്രട്ടറി ആർ പത്മനാഭൻ, വൈസ് ചെയർമാൻ വി സുരേഷ്, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *