Your Image Description Your Image Description

മണ്ഡലപൂജ ഇന്ന് നടക്കാനിരിക്കെ ശബരിമലയിൽ മുമ്പെങ്ങുമില്ലാത്തവിധം ഭക്തജനത്തിരക്കാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു ലക്ഷത്തിലധികം പേരാണ് ദർശനത്തിനെത്തിയത്. ഇതോടെ നിയന്ത്രണ നടപടികളും പാളി. 90,000 വെർച്വൽ ക്യൂകൾക്കും 10,000 സ്പോട്ട് ബുക്കിങ്ങിനും പുറമെ കാനനപാത, പുൽമേട് വഴിയും നിരവധി പേർ നേരിട്ട് സന്നിധാനത്ത് എത്തുന്നുണ്ട്. ഇന്ന് നട അടയ്ക്കുന്നതിനാൽ വരുന്നവർക്കെല്ലാം ദർശന സൗകര്യം ഒരുക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. മകരവിളക്കിനായി 30ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും.

ഇന്നലെ 15 മണിക്കൂറോളം ക്യൂ നീണ്ടു. ഇന്നലെയും സന്നിധാനത്ത് എത്താനാകാത്ത ഭക്തർക്ക് പന്തളത്ത് നെയ് തേങ്ങ തകർത്ത് മടങ്ങേണ്ട സാഹചര്യം ഉണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് ഇതും നടന്നതും വ്യാപക വിമർശനമുയർന്നിരുന്നു. ഇതേ തുടർന്നാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ നവകേരള യാത്രയിൽ നിന്ന് ശബരിമലയിലേക്ക് അയച്ചത്. പതിനെട്ടം പടിയിൽ പരിചയ സമ്പന്നരായ പോലീസുകാരെ നിയോഗിച്ച് ദർശന സൗകര്യം വേഗത്തിലാക്കി.

എന്നാൽ, പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമില്ലെന്ന് രണ്ട് ദിവസമായി തീർഥാടകർ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടുന്നു. പൊൻകുന്നം-വൈക്കം റൂട്ടിലും എരുമേലി, പത്തനംതിട്ട സ്റ്റോപ്പുകളിലും തീർഥാടക വാഹനങ്ങൾ മണിക്കൂറുകളോളം തടഞ്ഞു. നീലിമലയിലും അപ്പാച്ചിമേട്ടിലും കുത്തനെയുള്ള കയറ്റങ്ങളിൽ തീർഥാടകർ ക്യൂ നിന്നു. ഇത് വൻ അപകടത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പമ്പ, ശബരിപീഠം, മരക്കൂട്ടം എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ അസൗകര്യങ്ങളെക്കുറിച്ചുള്ള പരാതികൾ വർധിച്ചു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, എഡിജിപി എം.ആർ. അജിത്കുമാർ സന്നിധാനത്ത് എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *