Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം : വെറും നാല് വോട്ടിന് വേണ്ടി മൃതദേഹം മോഷ്ട്ടിക്കുന്നവരായി കോൺഗ്രസും യൂത്ത് കോൺഗ്രസും മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പ്രത്യേകതരം സമരാന്തരീക്ഷം വളർത്തിയെടുക്കാൻ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച വിഷയം ദുഷ്ട ബുദ്ധിയോടെ പ്രതിപക്ഷം ഉപയോഗിച്ചു. ഇന്നലെ മൃതദേഹം സ്വന്തമാക്കാൻ വേണ്ടി കോൺഗ്രസ് ചെയ്തുകൂട്ടിയത് സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമാണ്. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂക്കോട് വെറ്ററിനറി കോളേജിൽ വിദ്ധാർത്ഥി മരിച്ച സംഭവത്തിൽ എസ്എഫ്ഐയെ ഇല്ലാതാക്കിക്കളയാം എന്നാണ് ചിന്തയെങ്കിൽ അത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട 18 പ്രതികളിൽ നാലുപേർക്ക് മാത്രമാണ് എസ്എഫ്ഐ ബന്ധം. റാഗിങ്ങിനോട് അടക്കം ഏറ്റുമുട്ടിയാണ് എസ്എഫ്ഐ ക്യാമ്പസുകളിൽ വേരുറപ്പിച്ചത്. ഇതിന് രാഷ്ട്രീയ മാനം കൊടുക്കുന്നത് നിക്ഷിപ്തമായ താല്പര്യം മൂലമാണ്. കായികമായി നേരിട്ടത് തെറ്റായ കാര്യം തന്നെയാണ്. അതുകൊണ്ടാണ് എസ്എഫ്ഐ അവർക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ അത് എസ് എഫ് ഐ കരുതികൂട്ടി നടത്തിയ കൊലയാണെന്ന് വരുത്തി തീർക്കാനാണ് ഇപ്പോൾ ശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *