Your Image Description Your Image Description
Your Image Alt Text

മലപ്പുറം : സ്വകാര്യബസിൽ വിദ്യാർഥിനി സീറ്റിൽ ഇരുന്നതിനെതുടർന്നുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് മാങ്കാവ് സ്വദേശി ഷുഹൈബിനെ(26) യാണ് ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തത്. വിദ്യാർത്ഥിയുടെ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്.

കോഴിക്കോട്-തൃശ്ശൂർ സർവീസ് നടത്തുന്ന ‘ഹാപ്പി ഡെയ്സ്’ ബസിൽ വെച്ച് ശനിയാഴ്ച്ച രാവിലെയായിരുന്നു സംഭവം. പെരുമ്പിലാവിലെ സ്വകാര്യ കോളേജിലെ മൂന്നാംവർഷ ജേണലിസം ബിരുദ വിദ്യാർഥിനിയാണ് പരാതിക്കാരി.എടപ്പാളിൽനിന്ന് പെരുമ്പിലാവിലേക്ക് ബസിൽ കയറിയ വിദ്യാർഥിനി സീറ്റിൽ ഇരുന്നാണ് ജീവനക്കാരനെ പ്രകോപിതനാക്കിയത്. വിദ്യാർഥിനിയുമായി തർക്കിക്കുകയും വാക്കേറ്റത്തിനിടെ മുഖത്ത് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

പരിക്കേറ്റ വിദ്യാർഥിനി വീട്ടുകാരെയും അധ്യാപകരെയും വിവരം അറിയിച്ചശേഷം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയത്. അറസ്റ്റിലായ പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *