Your Image Description Your Image Description
Your Image Alt Text

ഇറ്റാനഗർ: 77-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി​​ക്കു വേ​​ണ്ടി​​യു​​ള്ള ദേ​​ശീ​​യ സീ​​നി​​യ​​ർ പു​​രു​​ഷ ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായതോടെ ക്വാർട്ടർ ചിത്രം വ്യക്തമായി. മാർച്ച് 4 ന് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് തുടക്കം കുറിക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ ഗ്രൂ​​പ്പ് എയിലെ ​​ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ സ​​ർ​​വീ​​സ​​സും ഗ്രൂ​​പ്പ് ബിയിലെ ​​നാ​​ലാം സ്ഥാ​​ന​​ക്കാ​​രാ​​യ റെ​​യി​​ൽ​​വേ​​സും തമ്മിൽ ഏറ്റുമുട്ടും. അന്നു വൈകീട്ട് ഏഴിന് രണ്ടാം ക്വാർട്ടറിൽ ഗോവയും ഡൽഹിയും തമ്മിലാവും മത്സരം. മാർച്ച് അഞ്ചിന് 2.30-ന് വടക്കുകിഴക്കൻ ശക്തികളായ മണിപ്പുരും അസമും തമ്മിൽ ഏറ്റുമുട്ടും. അന്നേദിവസം വൈകീട്ട് ഏഴിന് നടക്കുന്ന അവസാന ക്വാർട്ടറിലാണ് കേരളം മിസോറമിനെ നേരിടുക.

ഗ്രൂ​​പ്പ് ബി​​യി​​ലെ അ​​വ​​സാ​​ന റൗ​​ണ്ടി​​ൽ 2-1ന് ​​ഡ​​ൽ​​ഹി​​യെ കീ​​ഴ​​ട​​ക്കി അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 13 പോ​​യി​​ന്‍റു​​മാ​​യി മ​​ണി​​പ്പു​​ർ ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​യി. ഇന്നലെ നടന്ന മത്സരത്തിൽ റെയിൽവേസിനെ എതിരില്ലാത്ത നാലുഗോളിന് പരാജയപ്പെടുത്തി മിസോറാം ആണ് രണ്ടാം സ്ഥാനത്ത്. ഗ്രൂപ്പ് എയിൽ 5 മത്സരങ്ങളിൽ നിന്നും 8 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം. ഫൈ​​ന​​ൽ റൗ​​ണ്ടി​​ലെ ഗ്രൂ​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ 10 ഗോ​​ൾ നേ​​ടി മ​​ണി​​പ്പു​​രി​​ന്‍റെ ഫി​​ജം സ​​ന​​ത്തോ​​യ് മീ​​തേ​​യി​​യാ​​ണ് ടോ​​പ് സ്കോ​​റ​​ർ സ്ഥാ​​ന​​ത്തു​​ള്ള​​ത്.

Leave a Reply

Your email address will not be published. Required fields are marked *