Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം അവിനാഷിന്റെതെന്നു ഉറപ്പിക്കണമെങ്കിൽ ഡി എൻ എ ഫലം കൂടി നോക്കണമെന്ന് അവിനാഷ് ആനന്ദിന്റെ അച്ഛൻ ആനന്ദ് കൃഷ്ണൻ പോലീസിനോട് വ്യക്തമാക്കി. അസ്ഥികൂടം കണ്ടെത്തിയതിന് സമീപത്തുനിന്ന് അവിനാഷിന്റെ ഡ്രൈവിംഗ് ലൈസൻസ് കണ്ടെടുത്തിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ലൈസൻസിന്റെ ഉടമയായ അവിനാഷ് ആനന്ദിന്റെ അച്ഛനിൽ നിന്ന് പൊലീസ് വിവരങ്ങൾ അന്വേഷിച്ചു.

2017ന് ശേഷം ഇയാളെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ഇപ്പോൾ ചെന്നെയിലുള്ള രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചത്. ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന അവിനാഷ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കാര്യവട്ടം കാമ്പസിലെ സുവോളജി ഡിപ്പാർട്ട്മെൻറിന് സമീപത്തെ ഭൂമി വർഷങ്ങള്‍ക്ക് മുമ്പ് വാട്ടർ അതോററ്റിക്ക് ടാങ്ക് നിർമിക്കാനായി സർവകലാശാല പാട്ടത്തിന് നൽകിയിരുന്നു. ദേശീയ പാതക്ക് സമീപമുള്ള ഈ ഭൂമിയിൽ നിർമിച്ച ടാങ്കിൽ നിലവിൽ പമ്പിങ് നടക്കുന്നില്ല. മണ്‍വിളയിൽ മറ്റൊരു ടാങ്ക് നിർമിച്ചതിനാൽ 20 വർഷമായി ഈ ടാങ്ക് ഉപയോഗിക്കുന്നില്ല. ഈ ടാങ്കിനുള്ളിൽ എങ്ങനെ ഒരു മൃതദേഹമെത്തിയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്നും കണ്ടെത്തേണ്ടതുണ്ട് എന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *