Your Image Description Your Image Description

 

സംസ്ഥാനത്തെ കോര്‍പ്പറേഷനുകള്‍, നഗരസഭകളിലെ സേവനങ്ങള്‍ ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ്ഫോമില്‍ ഞൊടിയിടയില്‍ ലഭിക്കുന്ന പദ്ധതിയാണ് കെ-സ്മാര്‍ട്ട്(കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍). തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച കെ-സ്മാര്‍ട്ടിലൂടെ ആദ്യ ഘട്ടത്തില്‍ ജനന-മരണ വിവാഹ രജിസ്‌ട്രേഷന്‍, വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള ലൈസന്‍സുകള്‍, വസ്തു നികുതി, കെട്ടിട നിര്‍മാണ അനുമതി, യൂസര്‍ മാനേജ്‌മെന്റ്, ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റം, ഫിനാന്‍സ്, ബില്‍ഡിങ് പെര്‍മിഷന്‍, പൊതുജന പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാവുക.
അപേക്ഷകളും പരാതികളും ഓണ്‍ലൈനായി നല്‍കാം….
നിലവിലെ സ്ഥിതിയുമറിയാം
കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും https://ksmart.lsgkerala.gov.in/ui/web-portal ല്‍ നല്‍കാം. ഓണ്‍ലൈനായി സമര്‍പ്പിക്കാനും നിലവിലെ സ്ഥിതി ഓണ്‍ലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രശീതി പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്‌സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാവുകയാണ് കേരളം. 2024 ഏപ്രില്‍ ഒന്ന് ആകുന്നതോടെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് നടപ്പാക്കാനാണ് തീരുമാനം. ഇതോടെ കേരളത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള സേവനങ്ങളും ഓണ്‍ലൈനാകും.
ലോകത്ത് എവിടെയിരുന്നും അപേക്ഷിക്കാം
പ്രവാസികള്‍ക്ക് ഒട്ടേറെ ഉപകാരപ്രദമാണ് കെ സ്മാര്‍ട്ട്. ആവശ്യമായ രേഖകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച് ലോകത്ത് എവിടെയിരുന്നും വീഡിയോ കെ.വൈ.സിയിലൂടെ വിവാഹ രജിസ്‌ട്രേഷന്‍ ചെയ്യാനാകും. അറുനൂറിലധികം വിവാഹങ്ങള്‍ ഇപ്രകാരം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *