Your Image Description Your Image Description

കോഴിയിറച്ചി വില സംസ്ഥാനത്ത് കൂടി. 50 രൂപയിലധികമാണ് ഒരു മാസം കൊണ്ട് കിലോയ്ക്ക് കൂടിയത്. പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് കിലോയ്ക്ക് 180 രൂപയായിരുന്നു ഒരു മാസം മുൻപ് ചിക്കന് ഇപ്പോൾ ഇത് 240 ലെത്തി.

കോഴിക്കുഞ്ഞുങ്ങൾ കനത്ത ചൂടിൽ ചത്ത് പോവുകയും ഉള്ളവയ്ക്ക് തൂക്കം കുറയുകയും ചെയ്യുന്നതോടെ ഫാമുടമകൾ ഉത്പാദനം കുറച്ചു. പല ഫാമുകളും വെള്ളത്തിനടക്കം ചെലവ് കൂടുമെന്നത് കൊണ്ടും കോഴികളുടെ എണ്ണം പാതിയോളമാണ് കുറച്ചത്. വില കൂടിയതോടെ കടകളിൽ ഇറച്ചി വിൽപന കുത്തനെ ഇടിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *