Your Image Description Your Image Description

 

കെ എസ് യു കണ്ണൂർ സർവകലാശാല മുൻ വി.സി.ഗോപിനാഥ് രവീന്ദ്രനെതിരെ രംഗത്ത്. കെ എസ് യു വിവരാവകാശ രേഖകൾ പുറത്തുവിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. സർവകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ 20,55,000 രൂപ ഉപയോഗിച്ചുവെന്ന രേഖകൾ ആണ് പുറത്തുവിട്ടിരിക്കുന്നത്.

വിസി 59 ലക്ഷം രൂപ പുനർനിയമന കാലത്ത് ശമ്പളമായി കൈപ്പറ്റി. സർവകലാശാല ഫണ്ട് വീട് മോടിപ്പിടിപ്പിക്കാനും ഉപയോഗിച്ചു. സർവകലാശാല ഫണ്ടിൽ നിന്നും വിസിയുടെ വീട്ടിൽ കർട്ടൻ വാങ്ങാൻ വിനിയോഗിച്ച് 42,396 രൂപയാണെന്നുളള വിവരാവകാശ രേഖകളും കെ എസ് യു പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *