Your Image Description Your Image Description

ഇത്തവണയും 2 സീറ്റില്‍ കേരളത്തില്‍ മുസ്ലിം ലീഗ് സോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സീറ്റ് സിറ്റിംഗ് എംപിമാര്‍ വച്ചുമാറി, പൊന്നാനിയില്‍ അബ്ദു സമദ് സമദാനിയും മലപ്പുറത്ത് ഇടിമുഹമ്മദ് ബഷീറും മത്സരിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ്.

പിന്നീട് ലീഗിന് ലഭിക്കുന്ന രാജ്യസഭ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ തീരുമാനിക്കും. ലീഗിന് തന്നെയാണ് ഒഴിവ് വരുന്ന അടുത്ത രാജ്യസഭ സീറ്റ് എന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. 2 രാജ്യസഭ സീറ്റ് പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ എന്നത് നേട്ടമാമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി അനുകൂല അന്തരീക്ഷമാണ് പൊന്നാനിയിൽ എന്നും സമദാനി പ്രതികരിച്ചു.എതിരാളി ശക്തനാണെന്ന് കരുതുന്നില്ല.സമസ്തയുടെ ഉൾപ്പെടെ വോട്ടുകൾ ലീഗിന് തന്നെ കിട്ടും.ഒരു ഭിന്നിപ്പും ഉണ്ടാകില്ലെന്നും സമദാനി പ്രതീക്ഷ പ്രകടിപ്പിച്ചു.മലപ്പുറത്ത് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സ്വന്തം നാട്ടുകാരോട് വോട്ട് ചോദിക്കാനുള്ള അവസരമാണിത്. പാർട്ടി നിയോഗ പ്രകാരമാണ് സീറ്റുകൾ വെച്ച് മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *