Your Image Description Your Image Description

 

വർക്കലയിൽ തെരുവ് നായ്ക്കൾക്ക് നേരെ ക്രൂരമായ പ്രവൃത്തി. ഇടവ ഒടയം മിസ്കിൻ തെരുവിൽ രണ്ട് തെരുവ് നായ്ക്കളെ പൂർണമായും ടാർ മൂടിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് നാട്ടുകാർ നായയെ ദയനീയാവസ്ഥയിൽ കണ്ടെത്തിയത്.

ഇടവ വെൺകുളം സ്വദേശിയും പീപ്പിൾസ് ഫോർ ആനിമൽസിൻ്റെ (പിഎഫ്എ) സന്നദ്ധപ്രവർത്തകനുമായ അഹമ്മദ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. റഷ്യക്കാരിയും മൃഗസ്നേഹിയുമായ പോളിനയും അവരുടെ സഹായിയും നായയെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. നായയുടെ 70 ശതമാനവും ടാറും മുറിവുകളും കൊണ്ട് മൂടിയിരുന്നു. ഫെബ്രുവരി 25ന് പുലർച്ചെ ഈ സ്ഥലത്തുനിന്ന് 200 മീറ്റർ അകലെ മരത്തിൽ കാലുകൾ കെട്ടി ടാർ പൊതിഞ്ഞ നിലയിൽ മറ്റൊരു നായയെ നാട്ടുകാർ കണ്ടെത്തി.

പ്രദേശത്ത് റോഡ് നിർമാണത്തിനായി സൂക്ഷിച്ചിരുന്ന ടാറിൽ സാമൂഹിക വിരുദ്ധർ നായ്ക്കളെ മുക്കിയതാകാമെന്നാണ് നാട്ടുകാരുടെ സംശയം. നായയുടെ ശരീരത്തിൽ നിന്ന് ടാർ പൂർണമായും നീക്കം ചെയ്തിട്ടില്ല. അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. പോളിനയുടെ വസതിയിൽ നായ്ക്കളെ ചികിത്സിക്കുന്നു. അയിരൂർ പോലീസിൽ മൃഗസ്‌നേഹികൾ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *