Your Image Description Your Image Description

ഹൈ​ക്കോ​ട​തി ഇ​ന്ന് ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ വി​ധി പ​റ​യും. ന​ടി​യെ ആ​ക്ര​മി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ എ​ട്ടാം പ്ര​തി​യാ​ണ് ദിലീപ്. സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി​യി​ൽ വി​ധി പ​റ​യു​ക ജ​സ്റ്റി​സ് സോ​ഫി തോ​മ​സി​ന്‍റെ ബെ​ഞ്ചാ​ണ്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ആ​രോ​പ​ണം ദി​ലീ​പ് സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​തി​ന് ശേ​ഷം ശ്ര​മം ന​ട​ത്തി​യെ​ന്നും തെ​ളി​വു​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് . സ​ർ​ക്കാ​ർ വി​ചാ​ര​ണ​ക്കോ​ട​തി​യെ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി അ​ത് ത​ള്ളി​യി​രു​ന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ദി​ലീ​പ് വി​പി​ൻ​ലാ​ൽ, ദാ​സ​ൻ, സാ​ഗ​ർ വി​ൻ​സെ​ന്‍റ്, ഡോ. ​ഹൈ​ദ​രാ​ലി, ശ​ര​ത്, ജി​ൻ​സ​ൻ തു​ട​ങ്ങി പ​ത്തോ​ളം സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ച്ച​താ​യി ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല, ദി​ലീ​പി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഫോ​ണു​ക​ളി​ലെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ച​തി​നും തെ​ളി​വു​ക​ളു​ണ്ട്. വി​ചാ​ര​ണ കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത് ഇ​വ​യൊ​ക്കെ ശ​രി​യാ​യി വി​ല​യി​രു​ത്താ​തെ​യാ​ണ് എന്നാണ് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ ആ​രോ​പ​ണം.

Leave a Reply

Your email address will not be published. Required fields are marked *