Your Image Description Your Image Description

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരൊക്കെ എവിടെയൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ ഇപ്പോൾ പൂർണമായ ഒരു ചിത്രം തെളിഞ്ഞിരിക്കുകയാണ്.. . . ഇനിയിപ്പോൾ വാശിയേറിയ പോരാട്ടമാകും നമ്മൾ കാണാൻ പോകുന്നത്. . . . കരുത്തരായ സ്ഥാനാർത്ഥികളെ തന്നെയാണ് ഇടതുപക്ഷം കളത്തിൽ ഇറക്കിയിരിക്കുന്നത്. . പിന്നെ സിപിഎം പറഞ്ഞാൽ പറഞ്ഞതാണ് വാക്ക് പാലിച്ചിരിക്കും. . . അല്ലതെ ഇവിടുത്തെ സംസ്കാരമില്ലാത്ത ചില പാർട്ടിയും പാർട്ടി നേതാക്കളെയും പോലെ അല്ല. . . അത് ആദ്യം തന്നെ എടുത്ത് പറയാതിരിക്കാൻ സാദിക്കുന്നില്ല. . . . ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് സിപിഎം, സംസ്ഥാന സെക്രട്ടേറിയേറ്റാണ് പേരുകള്‍ അന്തിമമായി അംഗീകരിച്ചത്. ഈ പട്ടികയിൽ ഉൾപ്പെട്ട ആളുകൾ ആരൊക്കെയാണെന്ന് നമ്മൾക്ക് ഒന്ന് നോക്കാം. . .

കാസര്‍കോട് എംവി ബാലകൃഷ്ണന്‍, കണ്ണൂര്‍ എംവി ജയരാജന്‍, വടകര കെകെ ശൈലജ, കോഴിക്കോട് എളമരം കരീം, മലപ്പുറം വിഎ വസീം, പൊന്നാനി കെഎസ് ഹംസ, പാലക്കാട് എ വിജയരാഘവന്‍, ആലത്തൂര്‍ കെ രാധാകൃഷ്ണന്‍, ചാലക്കുടി പ്രൊഫ.സി രവീന്ദ്രനാഥ്, എറണാകുളം കെജെ ഷൈന്‍, ഇടുക്കി ജോയ്‌സ് ജോര്‍ജ്, ആലപ്പുഴ എഎം ആരിഫ്, പത്തനംതിട്ട ടിഎം തോമസ് ഐസക്, കൊല്ലം എം മുകേഷ്, ആറ്റിങ്ങല്‍ വി ജോയി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

ഇത്തവണ സിപിഎം പട്ടികയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ആരുമില്ല. എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും. ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളില്‍ പതിനഞ്ച് എണ്ണത്തിലാണ് സിപിഎം മത്സരിക്കുന്നത്. മന്ത്രിയും, പിബി അംഗം, മൂന്ന് ജില്ലാ സെക്രട്ടറിമാര്‍, മൂന്ന് എംഎല്‍എമാര്‍, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവരെല്ലാം പട്ടികയിലുണ്ട്.

പൊന്നാനിയിലും ഇടുക്കിയിലും സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും. അതേസമയം ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യവും അത് തന്നെയാണ് എംവി ഗോവിന്ദന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമായിരുന്നു ഗോവിന്ദന്‍ എല്‍ഡിഎഫിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചത്.

ബിജെപി വിരുദ്ധ വോട്ട് ഏകീകരിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യ മുന്നണിക്ക് വലിയ സാധ്യത തന്നെ മുന്നിലുണ്ട്. അതേസമയം കെ രാധാകൃഷ്ണന്‍ മത്സരിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം. പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥി ക്ഷാമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ബീഹാറില്‍ നിതീഷ് കുമാര്‍ കാലുമാറിയെങ്കിലും ബിജെപി വിരുദ്ധ പൊതുമുന്നണി രൂപപ്പെട്ട് കഴിഞ്ഞു. യുപിയില്‍ അടക്കം ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ആംആദ്മി പാര്‍ട്ടിയുരമായി ചേര്‍ന്നുള്ള കൂട്ടുകെട്ടും നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. മഹാരാഷ്ട്രയിലും വിശാല ഐക്യം രൂപപ്പെട്ട് വരികയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയങ്ങള്‍ കാണിച്ച് കൊണ്ടാണ് ബിജെപി മുന്നേറ്റം എന്ന പ്രചാരണം മാധ്യമങ്ങള്‍ നടത്തുന്നത്.

ഓരോ മണ്ഡലവും പരിശോധിച്ചാല്‍ നല്ല സാധ്യത ഇന്ത്യ മുന്നണിക്കുണ്ടെന്ന് മനസ്സിലാവുമെന്നും ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആനി രാജയാണ് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *