Your Image Description Your Image Description

കേരളത്തിലും കുടുംബഭരണം വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ കേരള പദയാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പൊതുയോഗത്തിൽ പറഞ്ഞു.കേരളം ബിജെപി ഭരിക്കുന്ന സ്ഥലമല്ല. ഇപ്പോഴും ഇവിടെ വികസനം കൊണ്ടുവരാൻ ശ്രമിക്കുന്നു. എന്നാൽ കേരളത്തിൽ മാറിമാറി വന്ന യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും നേതൃത്വം ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് ശ്രമിച്ചത്.

അവരെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ താൽപ്പര്യത്തേക്കാൾ വലുതായിരുന്നു കുടുംബത്തിൻ്റെ വികസനം. ഇപ്പോൾ കേരളത്തിൽ കുടുംബവാഴ്ചയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും കാണുന്നത്. ഇരുമുന്നണികളും അഴിമതി കാണിക്കുന്നു, വിമർശിക്കുമ്പോൾ മുൻ സർക്കാരിൻ്റെ അഴിമതിക്കഥകൾ പറഞ്ഞ് രക്ഷപ്പെടും. കേരളത്തിൽ ഏറ്റുമുട്ടുന്ന ഇരു മുന്നണികളും ഡൽഹിയിൽ എത്തിയാൽ ഒരു കുടുംബത്തിന് വേണ്ടി ഒന്നിക്കുമെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *