Your Image Description Your Image Description

കോയമ്പത്തൂർ :റൂറൽ ആഗ്രികൽചർൽ വർക്ക്‌ എക്സ്പീരിയൻസിന്റെഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി പ്ലാന്റിക്സ് ആപ്പ്
പരിചയപ്പെടുത്തി.കർഷകർക്കും വിപുലീകരണ തൊഴിലാളികൾക്കും തോട്ടക്കാർക്കും വേണ്ടിയുള്ള ഒരു മൊബൈൽ വിള ഉപദേശകആപ്പാണ് പ്ലാന്റിക്സ് . ബെർലിൻ ആസ്ഥാനമായുള്ള അൽ സ്റ്റാർട്ടപ്പായ പീറ്റ് ജിഎംബിഛ് ആണ് പ്ലാന്റിക്സ് വികസിപ്പിച്ചത്. കീടങ്ങളുടെ നാശനഷ്ടങ്ങൾ, ചെടികളുടെ രോഗങ്ങൾ, വിളകളെ
ബാധിക്കുന്ന പോഷകങ്ങളുടെ അപര്യാപ്തത എന്നിവ കണ്ടുപിടിക്കാൻ ആപ്പ് അവകാശപ്പെടുന്നു, അതിനനുസരിച്ചുള്ള ചികിത്സാ നടപടികൾ വാഗ്ദാനം ചെയ്യുന്നു.വിളകളുടെ പ്രശ്‌നങ്ങൾ
കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനും കൃഷിയെക്കുറിച്ച് കൂടുതലറിയുന്നതിനും ഇത് കർഷകരെ സഹായിക്കുന്നു.

18 ഭാഷകളിലായി 40-ലധികം പ്രധാന വിളകൾക്കുള്ള കീടങ്ങൾ, രോഗങ്ങൾ, വളം, കൃഷി നുറുങ്ങുകൾ
എന്നിവ ഇതിലൂടെ നിങ്ങൾക്ക് കണ്ടെത്താനാകും.കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ
പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *