Your Image Description Your Image Description

മഞ്ഞുമ്മൽ ബോയ്സ് കണ്ട എല്ലാവരും മൂക്കത്തു കൈ വെച്ച് ചോദിക്കുന്ന ചോദ്യമാണ് ദൈവമേ ഇതെല്ലാം സെറ്റിട്ടതാണോ എന്ന് . അതിനു പിന്നിലെ ആ മഹാനായ ക്രഫ്ട്മാന് ജനങ്ങൾ നൂറിൽ നൂറു മാർക്കാണ് കൊടുക്കുന്നത് . ഇതിനു മുൻപ് തന്നെ മഹേഷിന്റെ പ്രതികായറാമെന്ന സിനിമയ്ക്കായി ആയിരത്തിൽ പരം അപ്പൂപ്പൻ താടികൾ ഒറിജിനലിനെ വെല്ലുന്ന തരത്തിൽ ഉണ്ടാക്കിയും ട്രാൻസ് സിനിമയ്ക്കായി ആമ്സ്ടർ ടം ഇങ് കൊച്ചിയിൽ അതെ പോലെ പണിഞ്ഞു വെച്ചപ്പോഴും അജയൻ ചാലിശ്ശേരി എന്ന പ്രൊഡക്ഷൻ ഡിസൈനറുടെ കഴിവ് മലയാള സിനിമ കണ്ടതാണ് .

ഇപ്പോൾ കൊടൈക്കനാലിലെ ഗുണ കേവ്സ് സെറ്റിട്ട് ശ്രദ്ധ നേടിയിരിക്കുകയാണ് അദ്ദേഹം . നടന്ന കഥയായതിനാലും ധാരാളം ആളുകൾ തീർച്ചയായും സന്ദർശിച്ചിട്ടുള്ള സ്ഥലമായതിനാലും അതെ പോലെ ഒരു ഗുഹ ഉണ്ടകാക്കിയെടുക്കുക എന്നത് വളരെ ക്ലേശകരമായ ജോലി തന്നെയാണ് .

സീറ്റിനെ ക്കുറിച്ച് അജയൻ ചാലിശ്ശേരി പറയുന്നതനുസരിച്ചു പെരുമ്പാവൂരിലെ ഒരു ഗോഡൗൺ കണ്ടെത്തി അവിടെയാണ് സേട്ടിന്റെ പണികൾ തുടങ്ങിയത് .പത്തടി കഴിഞ്ഞപ്പോൾ തന്നെ അവിടെ വെള്ളം കണ്ടിരുന്നു. റിം​ഗ് ഇട്ട് അതിനെ കിണറാക്കി മാറ്റി. 50 അടിയാണ് സെറ്റിന്റെ ഹൈറ്റ്. തണുത്ത വെള്ളമാണ് ഉപയോ​ഗിച്ചത്. 125 ഐസ് ക്യൂബ് ദിവസവും വാങ്ങുകയും രണ്ട് മൂന്ന് ടാങ്കർ ലോറിയിൽ ഐസ് ഇട്ട് ഷൂട്ട് ചെയ്യുകയും ചെയ്തു . കൊടൈക്കനാൽ ആയത് കൊണ്ട് അഭിനേതാക്കൾ വിയർക്കാൻ പാടില്ല അതിനാൽ ഫ്ലോർ ഫുൾ എസിയാണ്. . അവർക്ക് ഇറങ്ങി വരാനായി അൻപത് അടി ഹൈറ്റുള്ള മൂന്ന് കുഴികൾ വേറെ സെറ്റ് ചെയ്തിരുന്നു. സൗബിനും ഭാസിയും തൂങ്ങി കിടക്കുന്നത് 40 അടി മുകളിൽ ഉള്ള കയറിലാണ്. അതിനിടയിലാണ് അഭിനയിക്കുന്നതും. വളരെയധികം റിസ്ക് ഉള്ള ഷൂട്ട് ആയിരുന്നു ഇത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Leave a Reply

Your email address will not be published. Required fields are marked *