Your Image Description Your Image Description

മലയാള സിനിമയിൽ മറ്റൊരു മികച്ച സർവൈവൽ ത്രില്ലെർ കൂടി എത്തിയിരിക്കുകയാണ് . മഞ്ഞുമ്മൽ ബോയ്സ് . എക്കാലവും സർവൈവൽ ത്രില്ലർ സിനിമകളെ നെഞ്ചോട് ചേർത്ത പിടിച്ചിട്ടുള്ളവരാണ് പ്രേക്ഷകർ .. മാളൂട്ടി മുതൽ മഞ്ഞുമ്മൽ ബോയ്സ് വരെ ധാരാളം സർവൈവൽ ത്രില്ലെർ സിനിമകൾ ഉധ്വേഗഭരിതമായി ശ്വാസമടക്കിപ്പിടിച്ചു നമ്മൾ മലയാളികൾ കണ്ടിരുന്നിട്ടുണ്ട് .

സർവൈവൽ ത്രില്ലറുകൾ എപ്പോഴും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടു ണ്ട്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതിനാൽ പ്രേക്ഷകർക്ക് സിനിമ എളുപ്പത്തിൽ കണക്റ്റാവുന്നു .

മജ്ജുമ്മൽ ബോയ്സ് ഇപ്പോൾ അങ്ങനെ കത്തി നിൽക്കുമ്പോൾ മലയാളത്തിലെ ഏതാനും കുറച്ചു സർവൈവൽ ത്രില്ലർ സിനിമകൾ നമുക്ക് നോക്കാം

മാളൂട്ടി

എക്കാലവും മാളൂട്ടി മലയാളികളുടെ പ്രിയപ്പെട്ട ചിത്രം തന്നെയാണ് . കളിക്കുമ്പോൾ ഡ്രിൽ ഹോളിനുള്ളിലേക്ക് വീണു പോയ അഞ്ച് വയസ്സുകാരിയുടെ കഥയാണിത് . ഭരതന്റെ സംവിധാനത്തിൽ ബേബി ശ്യാമിലി, ജയറാം, നെടുമുടി വേണു, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാളൂട്ടി.

ഹെലൻ

മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത സർവൈവൽ ത്രില്ലറാണ് ഹെലൻ.
അന്ന ബെന്നായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്‌ . ഷോപ്പിംഗ് മാളിലെ ഒരു മൾട്ടിനാഷണൽ റെസ്റ്റോറന്റിലെ ഫ്രീസറിനുള്ളിൽ കുടുങ്ങിപ്പോയതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം .

ടേക്ക് ഓഫ്

2014-ൽ ഇറാഖിലെ തിക്രിത് നഗരത്തിൽ ഇന്ത്യൻ നഴ്‌സുമാർ നേരിട്ട ദുരനുഭവത്തെ ആസ്പദമാക്കിയുള്ള ഒരു സർവൈവൽ ത്രില്ലർ ചിത്രമാണ് ടേക്ക് ഓഫ്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൻ്റെ മേക്കിംഗും സാങ്കേതിക മികവും ഒട്ടേറെ പ്രശംസ പിടിച്ചുപറ്റി.

2018

കേരളത്തെ നടുക്കിയ പ്രളയക്കെടുതിയെ ആസ്പദമാക്കിയിട്ടുള്ള സിനിമയാണ് 2018 .ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്ത 2018 മനുഷ്യ വികാരങ്ങളുടെയും സാങ്കേതിക വൈദഗ്ധ്യത്തിൻ്റെയും സമ്പൂർണ്ണ മിശ്രണമാണ്.

വൈറസ്

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് കേരളത്തിലെ കോഴിക്കോട്ടുണ്ടായ മാരകമായ നിപ്പ വൈറസിൻ്റെ യഥാർത്ഥ ജീവിത വിവരണമാണ്. പകർച്ചവ്യാധി തടയാൻ സഹായിച്ച നിരവധി വ്യക്തികൾ നടത്തിയ ധീരമായ പോരാട്ടത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത് .

മലയൻകുഞ്ഞ്

ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് മലയൻകുഞ്ഞ് . അമ്മയോടൊപ്പം ശാന്തമായ ജീവിതം നയിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് കടുത്ത മഴ മൂലം മണ്ണിടിച്ചിൽ സംഭവിക്കുകയും അമ്മയും വീടുമുൾപ്പെടെ പെട്ടെന്നൊരു ദിവസം എല്ല്ലാം നഷ്ടപ്പെടുകയും ചെയ്യുന്ന യുവാവിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം .

Leave a Reply

Your email address will not be published. Required fields are marked *