Your Image Description Your Image Description

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്ക് ബാലറ്റ് പേപ്പർ വഴിമാറിയിട്ടും വോട്ടർമാരുടെ ഇടത് ചൂണ്ടുവിരലിൽ പുരട്ടിയ മഷി മാറിയിട്ടില്ല. പലരും മഷി കളയാൻ വെറ്റിലയുടെ തൊലിയും നെയിൽ പോളിഷും മറ്റും ഉപയോഗിക്കുന്നു, പക്ഷേ മഷിയുടെ അടയാളം അത്ര പെട്ടെന്ന് നീക്കം ചെയ്യാൻ കഴിയില്ല. 1962 ലാണ് വിരലിൽ മഷി പുരട്ടാൻ തുടങ്ങിയത്. 1999 ൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ നിലവിൽ വന്നതിനുശേഷവും ഈ രീതി തുടർന്നു. പൊതുമേഖലാ സ്ഥാപനമായ മൈസൂർ പെയിൻ്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡാണ് (എംപിവിഎൽ) മഷി നിർമിക്കുന്നത്. പാർലമെൻ്റ്, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മാത്രമാണ് ആദ്യകാലത്ത് മഷി ഉപയോഗിച്ചിരുന്നത്. പിന്നീട് മുനിസിപ്പൽ, കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇത് ഉപയോഗിക്കാൻ തുടങ്ങി. ഒരിക്കൽ കൈയിൽ പുരട്ടിയാൽ 40 സെക്കൻഡിനുള്ളിൽ മഷി ഉണങ്ങും. മഷിയിൽ അടങ്ങിയിരിക്കുന്ന ‘സിൽവർ നൈട്രേറ്റ്’ ഉണങ്ങാൻ സഹായിക്കുന്നു.

വോട്ട് മഷിയുടെ രാസഘടന തിരഞ്ഞെടുപ്പ് കമ്മീഷനുപോലും വ്യക്തമല്ല. ഇന്ത്യക്ക് പുറമെ 26 വിദേശ രാജ്യങ്ങളിൽ എംപിവിഎല്ലിൻ്റെ മഷി ഉപയോഗിക്കുന്നുണ്ട്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന മഷിയുടെ രഹസ്യം കണ്ടെത്താൻ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. മഷിയിൽ സിൽവർ നൈട്രേറ്റ് അടങ്ങിയിട്ടുണ്ടെന്ന് മാത്രമാണ് വ്യക്തമായത്. സൂര്യപ്രകാശത്തിൻ്റെ അൾട്രാവയലറ്റ് രശ്മികൾ മഷിയിൽ പതിക്കുന്നതിനാൽ നീല മഷി ചർമ്മത്തിലും നഖങ്ങളിലും ആഴ്ചകളോളം പറ്റിനിൽക്കും

Leave a Reply

Your email address will not be published. Required fields are marked *