Your Image Description Your Image Description

 

കോയമ്പത്തൂർ : കഴിക്കാം പോഷകാഹാരം, നിലനിർത്താം ആരോഗ്യം .അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചർ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ കൊണ്ടാമ്പട്ടി അപ്പർ പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് പോഷകാഹാരത്തിന്റെ പ്രധാന്യത്തെപ്പറ്റി ബോധവത്കരണ ക്ലാസ്സ്‌ നടത്തി. വർണങ്ങൾ നിറഞ്ഞ കടപലഹാരങ്ങൾ ശാരീരിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും, ജീവിത ശൈലിയിൽ ഉൾപെടുത്തേണ്ട ആഹാരക്രമത്തെപ്പറ്റിയും കുട്ടികളെ ബോധവത്കരിച്ചു. കുട്ടികളിലേക് ഇറങ്ങി ചെന്ന് അവരിലൊരാളായി ക്ലാസ്സ്‌ എന്നതിലുപരി കാര്യങ്ങൾ ലളിതമായി ചിത്രങ്ങളിലൂടെയും, വീഡിയോയിലൂടെയും കുട്ടികളെ മനസിലാക്കി. പലതരം വിനോദപരിപാടികളും, ക്വിസ് മത്സരവും സംഘടിപ്പിച്ചു. സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്കും തുടർന്ന് സ്കൂളിലെ എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. സ്കൂളിലേക്ക് വിദ്യാർത്ഥികൾ രണ്ട് വൃക്ഷതൈകൾ സമ്മാനിക്കുകയും ചെയ്തു. പൊങ്കൽ
ആഘോഷത്തോട നുബന്ധിച്ച് വിദ്യാർത്ഥികൾ തന്നെ നാട്ടുകാരുടെ സഹായത്തോടെ പൊങ്കൽ വെച്ച് കുട്ടികൾക്കും, അദ്ധ്യാപകർക്കും വിതരണം ചെയ്തു. കോളേജ് ഡീൻ ഡോ. സുധീഷ് മണലിൽ, റൂറൽ അഗ്രിക്കൾച്ചർ വർക്ക്‌ എക്സ്പീരിയൻസിന്റെ ചുമതല വഹിക്കുന്ന ഡോ. ശിവരാജ്. പി, ഡോ.ഇ.സത്യപ്രിയ, ഗ്രൂപ്പ്‌ ഫെസിലിറ്റേറ്റർമാരായ ഡോ.നവീൻ കുമാർ. പി, ഡോ. യാശോദ.എം, ഡോ. ശിവശബരി. കെ, ഡോ. കാർത്തിക് രാജാ. വി, സ്കൂൾപ്രധാനാധ്യാപിക ശ്രീമതി ഭാനുമതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *