Your Image Description Your Image Description
Your Image Alt Text

ആലുവ : തുടർച്ചയായ അവധി മുന്നിൽകണ്ട് എടത്തലയിൽ പാടശേഖരം മണ്ണിട്ട് നികത്തുന്നു. രണ്ടുദിവസംമുൻപ് രാത്രി ഒരുമണിയോടെ നൊച്ചിമ കല്ലുങ്കൽപറമ്പ് പാടശേഖരത്തിലാണ് അനധികൃത മണ്ണടി നടന്നത്. അൻപതിലധികം ലോഡ് മണ്ണ് നിക്ഷേപിച്ചായിരുന്നു പാടം നികത്തൽ.

കൃഷിഭൂമി നികത്തുന്നത് സമീപപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും കുടിവെള്ളത്തിനും ഭീഷണി ആകുമെന്ന് ആരോപിച്ച് കർഷകമോർച്ച പ്രതിഷേധവുമായി രംഗത്തെത്തി.പാടശേഖരത്ത് നിക്ഷേപിച്ചിട്ടുള്ള മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കർഷകമോർച്ച ആവശ്യപ്പെട്ടു.

കർഷകമോർച്ച ആലുവ മണ്ഡലം പ്രസിഡന്റ് പി.സി. ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി എ. അജയകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. പ്രസന്നകുമാർ, ബി.ജെ.പി. ആലുവ മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, നൊച്ചിമ മേഖലാ പ്രസിഡന്റ് രാധാകൃഷ്ണൻ പാറപ്പുറം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *